പയ്യോളി: അടുത്ത ബന്ധുക്കളും കളിക്കൂട്ടുകാരുമായ പിഞ്ചു മക്കളുടെ അപകടമരണം നാടിനെ ദുഃഖത്തിലാഴ്ത്തി. വടകരയിലെ ബന്ധുവിെൻറ കല്യാണവീട്ടിലെ ആഹ്ലാദത്തിനും സന്തോഷത്തിനുമിടയിൽ അഞ്ചര വയസ്സുകാരി അസ്ല സെഹ്റിനും അഞ്ചു വയസ്സുകാരൻ അദ്നാനും ഉമ്മമാരുടെ കൈപിടിച്ച് കൊയിലാണ്ടിയിലെ സ്വന്തം വീട്ടിലേക്ക് കാറിൽ പുറപ്പെട്ടത് സ്കൂളിലെ കൊല്ലപ്പരീക്ഷ എഴുതാനുള്ള ആഗ്രഹവുമായാണ്. എന്നാൽ, പിഞ്ചുമക്കളുടെ യാത്ര അവസാന യാത്രയായി. കൊയിലാണ്ടി ഖൽഫാൻ മർകസ് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ് അസ്ല സഹ്റിൻ. അദ്നാൻ എം.ഇ.എസ് സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയും. വെള്ളിയാഴ്ചയും ശനിയാഴ്ചയും പരീക്ഷ കഴിഞ്ഞാണ് കൊയിലാണ്ടിയിൽനിന്ന് സഹ്റിനും അദ്നാനും ബന്ധുക്കളോടൊപ്പം വടകരയിലെ ഉമ്മയുടെ തറവാട്ടുവീട്ടിൽ കല്യാണത്തിനെത്തിയത്. അദ്നാെൻറ ഉമ്മ സുമയ്യയുടെ സഹോദരെൻറ കല്യാണമായിരുന്നു ഞായറാഴ്ച. തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാൽ സഹ്റിനും അദ്നാനും ഉമ്മമാരോടൊപ്പം വടകരയിലെ കല്യാണ വീട്ടിൽതന്നെ താമസിക്കുകയായിരുന്നു. സഹ്റിെൻറ ഉമ്മ ഫാത്തിമ നൗസിയയും അദ്നാെൻറ ഉമ്മ സുമയ്യയും സഹോദര പുത്രിമാരാണ്. ഫാത്തിമ നൗസിയയുടെ സഹോദരൻ നൗഷാദിെൻറ കാറിലാണ് അഞ്ച് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വടകരയിൽനിന്നും ചൊവ്വാഴ്ച രാവിലെ ആറിന് കൊയിലാണ്ടിയിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. കാർ തിക്കോടി പാലൂരിലെത്തിയപ്പോൾ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇവരുടെ കാറിന് മേൽ മറിയുകയായിരുന്നു. അദ്നാനും സഹ്റിനും ആശുപത്രിയിലെത്തും മുേമ്പ മരിച്ചു. പരിക്കേറ്റ ആറു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അസ്ല സഹ്റിെൻറ അനുജത്തി ആത്വിഫ സഹ്റിൻ, ഉമ്മ ഫാത്തിമ നൗസിയ, അദ്നാെൻറ ഉമ്മ സുമയ്യ, സഹോദരങ്ങളായ ദാന ഫാത്തിമ, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞ് കുവൈത്തിൽ ജോലിചെയ്യുന്ന, അസ്ല സഹ്റിെൻറ ബാപ്പ ഷബീറലിയും അദ്നാെൻറ ബാപ്പ അബ്ദുൽ ഖാദർ ഇബ്നുസീനയും ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം അസ്ല സഹ്റിെൻറ മയ്യിത്ത് കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിലും അദ്നാെൻറ മയ്യിത്ത് കൊയിലാണ്ടി മീത്തലെകണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.