മൊകവൂർ: രാമനാട്ടുകര^വെങ്ങളം ബൈപാസ് ആറുവരി പാതയാക്കുന്നതോടെ നിർമിക്കേണ്ട അടിപ്പാതകൾ സംബന്ധിച്ച് പരിശോധിക്കാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ദേശീയപാത അതോറിറ്റി ടെക്നിക്കൽ അംഗവും അേതാറിറ്റിയുടെ അഞ്ച് എൻജിനീയർമാരുമാണ് ചൊവ്വാഴ്ച ബൈപാസിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധനക്കെത്തിയത്. ആറുവരി പാതയാകുന്നതോടെ ഇല്ലാതാകുന്ന ജങ്ഷനുകൾക്ക് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേക്ഷാഭങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അധികൃതരുെട സന്ദർശനം. ദേശീയപാത അതോറിറ്റി ടെക്നിക്കൽ അംഗം ഡി.ഇ. തവാഡെ, അഞ്ച് എൻജിനീയർമാർ, എം.കെ. രാഘവൻ എം.പി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ദേശീയപാത ചീഫ് എൻജിനീയർ കെ.പി. പ്രഭാകരൻ, എക്സി. എൻജിനീയർ കെ. വിനയരാജ് എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. ആറുവരിയാകുന്നേതാടെ പലഭാഗത്തും സമീപവാസികൾക്ക് േറാഡ് മുറിച്ചുകടക്കാൻ രണ്ടു കിലോമീറ്ററോളം സഞ്ചരിക്കേണ്ടതായിവരും. മലാപ്പറമ്പിലും വേങ്ങേരിയിലും അടിപ്പാതയും പൂളാടിക്കുന്നിൽ ഫ്ലൈഒാവറും നിർമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുശേഷമുള്ള ജനകീയ സമരത്തെ തുടർന്ന് എം.കെ. രാഘവൻ എം.പി േദശീയപാത അതോറിറ്റി ചെയർമാൻ വൈ.എസ്. മാലിക്കിെന നേരിൽക്കണ്ട് തിരക്കേറിയ സ്ഥലങ്ങളിൽ അടിപ്പാത നിർമിക്കണമെന്നും എസ്റ്റിമേറ്റിൽ ഉൾെപ്പടുത്തണെമന്നും ആവശ്യപ്പെട്ടു. മാർച്ച് 17ന് ടെൻഡർ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സ്ഥലങ്ങളിൽ കൂടി മേൽപാലങ്ങളും നടപ്പാലവും അനുവദിച്ചതിനാൽ ടെൻഡർ ഏപ്രിൽ 17ലേക്ക് മാറ്റി. കൂടത്തുംപാറ, വയൽക്കര, മൊകവൂർ എന്നിവിടങ്ങളിൽ അടിപ്പാതയും കൊടൽ നടക്കാവിൽ നടപ്പാലവും നിർമിക്കാൻ തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ടെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. പൂളാടിക്കുന്ന് ഫ്ലൈഒാവറിൽനിന്ന് അരക്കിലോമീറ്റർ മാത്രമുള്ളതിനാൽ അമ്പലപ്പടിയിൽ അടിപ്പാത നിർമിക്കുന്നതിന് സാേങ്കതിക ബുദ്ധിമുട്ട് നിലനിൽക്കുന്നതായി തവാഡെ പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിെൻറ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും എം.കെ. രാഘവനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ഇതുസംബന്ധിച്ച് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. 1200 കോടി രൂപയാണ് ആറുവരി പാതയാക്കുന്നതിെൻറ നിർമാണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിരിക്കുന്നത്. അമ്പലപ്പടിയിൽ അടിപ്പാതക്കുവേണ്ടി സമ്മർദം ചെലുത്തുമെന്ന് എം.പിയും ഗതാഗതമന്ത്രിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.