നരിക്കുനി: ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിലെ മുപ്പതോളം വീട്ടുകാർ കുടിവെള്ളത്തിനായി കേഴുന്നു. അമ്പതോളം ഉപഭോക്താക്കളുള്ള ശാന്തിവനം കുടിവെള്ള പദ്ധതിയായിരുന്നു ഇവർക്ക് ദാഹജലം നൽകിയിരുന്നത്. ഈ പദ്ധതിയിൽനിന്ന് അഞ്ചു ദിവസത്തിലൊരിക്കലാണ് ഇപ്പോൾ വെള്ളം പമ്പുചെയ്യുന്നത്. ഇതുതന്നെ ആവശ്യത്തിെൻറ ചെറിയൊരു ഭാഗം മാത്രം. ലക്ഷംവീട് കോളനിയിൽതന്നെയുള്ള പൊതുകിണറാണ് ഇവരുടെ മറ്റൊരാശ്രയം. വേനൽ കടുത്തതോടെ ഇതിലെ വെള്ളവും താഴ്ന്ന് കോരിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായി. കിണറിനടിയിൽ താഴ്ത്തിയ റിങ്ങുകൾക്കുള്ളിലാണ് ഇപ്പോൾ അൽപം വെള്ളമുള്ളത്. ഇത് കുടിക്കാൻ പറ്റിയ ശുദ്ധജലമല്ല. അകലെയുള്ള വീടുകളിൽ നിന്നാണ് കുടിക്കാൻ വേണ്ട വെള്ളം ഇവർ ശേഖരിക്കുന്നത്. തൊട്ടടുത്തുതന്നെയുള്ള ഫയർ ആൻഡ് െറസ്ക്യൂ ഓഫിസിലെ ജീവനക്കാരുടെയും സ്ഥിതി ദയനീയമാണ്. ഇവർക്ക് കുടിക്കാനും മറ്റാവശ്യങ്ങൾക്കും കിണർവെള്ളമോ മറ്റു േസ്രാതസ്സുകളോ ഇല്ല. അടുത്തുതന്നെയുള്ള വീട്ടുകാരെൻറ ഔദാര്യത്തിൽ അയാൾ നൽകുന്ന വെള്ളംകൊണ്ടാണ് അത്യാവശ്യങ്ങൾ നിർവഹിക്കുന്നത്. വാടകക്കെട്ടിടത്തിലുള്ള ഫയർഫോഴ്സ് ഓഫിസിൽ കുടിവെള്ളം ലഭ്യമാക്കേണ്ടതാണെങ്കിലും ഈവക സൗകര്യങ്ങളൊന്നും ഇവിടെയില്ല. നരിക്കുനി പഞ്ചായത്ത് അധികൃതർ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽനിന്ന് നേരേത്ത വെള്ളമെത്തിച്ചിരുെന്നങ്കിലും ആ കിണറും വറ്റിയതോടെ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെള്ളമേ ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.