കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഒാഫിസിൽനിന്ന് പദ്ധതിക്ക് ഫണ്ട് അനുവദിച്ചതിൽ ക്രമേക്കടെന്ന് പരാതി. കൊടുവള്ളി നഗരസഭയിൽപ്പെട്ട വാവാട് സെൻറർ അഞ്ചാം ഡിവിഷനിലെ മണ്ണിൽകടവ്^മൂഴിക്കുന്ന് റോഡിെൻറ സമീപത്തുള്ള പന്തക്കാംചാലിൽ ഇടവഴിക്ക് ഒരു ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനധികൃതമായി എസ്.സി ഒാഫിസറും എസ്.സി പ്രമോട്ടറും ചേർന്ന് അനുമതി നൽകിയതായി കാണിച്ച് പുരക്കെട്ടിൽ ജൂബിലി കോളനി കമ്മിറ്റി കൺവീനർ എം.കെ. ഗോപാലനാണ് നഗരസഭ സെക്രട്ടറി, ജില്ല കലക്ടർ, വിജിലൻസ് ഒാഫിസർ എന്നിവർക്ക് പരാതി നൽകിയത്. പന്തക്കാംചാലിൽ ഇടവഴിയുടെ അരികിലൊന്നും എസ്.സി കുടുംബങ്ങൾ ഇല്ലെന്നിരിക്കെ ഇവിടെ കുടുംബങ്ങൾ താമസിക്കുന്നതായി കാണിച്ച് സാധ്യതാ പദ്ധതി അനുവദിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതുവഴി പട്ടികജാതി ഫണ്ട് ജനറൽ വിഭാഗത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിെച്ചന്നാണ് ഇവർ ആരോപിക്കുന്നത്. 22 വർഷം മുമ്പാണ് 25ഒാളം പട്ടികജാതി കുടുംബങ്ങൾക്ക് വീട്വെക്കാനായി വാവാട് സെൻററിലെ കുന്നിൻപ്രദേശമായ പുരക്കെട്ടിലിൽ ഭൂമി പതിച്ചുനൽകിയത്. 25 ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും ഭൂമി പതിച്ചുനൽകിയിരുന്നു. വലിയ കുന്നിൻ പ്രദേശമായതിനാലും കുടിവെള്ളവും വൈദ്യുതിയും യാത്രാമാർഗവും ഇല്ലാത്തതിനാലും നിരവധി കുടുംബങ്ങൾ ഇവിടെനിന്ന് ഭൂമി ഉപേക്ഷിച്ച് പോവുകയുണ്ടായി. ഇപ്പോൾ 16 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ഒമ്പത് കുടുംബങ്ങൾ മാത്രമാണ് പട്ടികജാതിക്കാരായുള്ളത്. വിവിധ കാരണങ്ങൾ ഉന്നയിച്ച് പുരക്കെട്ടിൽ കോളനിക്ക് കൊടുവള്ളി ബ്ലോക്ക് എസ്.സി ഒാഫിസ് മുഖേന ലഭിക്കേണ്ട 14.5 ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയതായി ഭാരവാഹികൾ പറയുന്നു. ഇവിടെ പട്ടികജാതി വിഭാഗത്തിന് അനുവദിക്കേണ്ട തുക പൊതുവിഭാഗങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നെന്ന പരാതിയാണ് ഉയരുന്നത്. പട്ടികജാതി വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.