കോഴിക്കോട്: ദേശീയപാതയുടെ ഭാഗമായ നഗരത്തിലെ മാനാഞ്ചിറ^വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട സാേങ്കതിക തടസ്സങ്ങൾ ഒഴിയുന്നു. റോഡിന് ഏറ്റെടുത്ത സർക്കാർ ഭൂമികളിലെ മരം മുറിച്ചുനീക്കുന്നത് സംബന്ധിച്ച ലേല നടപടികളായിരുന്നു അവസാനത്തെ പ്രതിസന്ധി. ഇതിനും ഏതാണ്ട് പരിഹാരമായതോടെ മരംമുറി കഴിഞ്ഞദിവസം പുനരാരംഭിച്ചു. ജില്ല മൃഗാശുപത്രി വളപ്പിലെ മരങ്ങളാണ് ഞായറാഴ്ച മുറിച്ചുമാറ്റിയത്. ഡി.ഡി.ഇ ഒാഫിസ്, നടക്കാവ് ടി.ടി.െഎ, ആർ.ഡി. ഒാഫിസ്, ലോ കോളജ് എന്നിവിടങ്ങളിലെ മരങ്ങൾ ഉടൻ മുറിച്ചുനീക്കും. അതേസമയം കലക്ടറേറ്റ്, എ.ഡി.എം ബംഗ്ലാവ്, എൻ.ജി.ഒ ക്വാർേട്ടഴ്സ് എന്നിവിടങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നേയുള്ളൂ. റോഡിെൻറ വികസനത്തിന് ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഫൈനൽ ഡോക്യുമെേൻറഷൻ നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. റോഡിന് വിട്ടുനൽകിയ ഭൂമിയുടെ വിസ്തീർണം കൃത്യമായി തിട്ടപ്പെടുത്തുന്നത് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. ഭൂമി കൈമാറിയവർക്ക് നഷ്ടപരിഹാരം നൽകാൻ നൂറുകോടി രൂപ സർക്കാറിനോട് ആവശ്യപ്പെട്ടതായും തുക ലഭ്യമായാൽ ഒരാഴ്ചക്കകം വിതരണം ചെയ്യുമെന്നും മാനാഞ്ചിറ^വെള്ളിമാട്കുന്ന് റോഡ് പ്രോജക്ട് കോ ഒാഡിനേറ്റർ െക. ലേഖ പറഞ്ഞു. മലാപ്പറമ്പ് ജങ്ഷൻ വീതികൂട്ടുന്നതിനായി ഭൂമി വിട്ടുനൽകിയവർക്ക് രണ്ടു ഘട്ടമായി 25 കോടി വീതവും പിന്നീട് പത്തുകോടിയും ഉൾപ്പെടെ മൊത്തം 60 കോടി രൂപ നേരത്തേ കൈമാറിയിരുന്നു. അന്ന് റോഡ് ആക്ഷൻ കമ്മിറ്റി നടത്തിയ ഇടപെടലിനെ തുടർന്ന് 380 ആളുകൾ ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച സമ്മതപത്രം അധികൃതർക്ക് കൈമാറിയിരുന്നു. പിന്നീട് ഇതിലെ 280 േപർ ഭൂമിയുടെ ആധാരവും കൈമാറി. ഭൂമിയുടെ രേഖകൾ ൈകമാറിയവർക്ക് ഇൗ മാസം 31നകം നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നാണ് സൂചന. ഇത് പൂർത്തിയായാൽ അവശേഷിക്കുന്നവരുടെ ഭൂമി ലാൻഡ് അക്വിസിഷൻ നടപടി പ്രകാരം സർക്കാർ ഏറ്റെടുക്കും. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചാവും സർക്കാർ നടപടി സ്വീകരിക്കുക. അങ്ങനെവരുേമ്പാൾ തുകയിൽ കുറവുവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.