തിരുവമ്പാടി: ഒരു വർഷം മുമ്പ് ടെൻഡർ നടപടിയായ പുല്ലൂരാംപാറ -പുന്നക്കൽ റോഡിെൻറ തകർന്ന ഭാഗത്ത് ദുരിതയാത്ര തുടരുന്നു. റോഡിെൻറ പൊന്നാങ്കയം പ്രദേശത്തെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഒരു വർഷത്തിലധികമായി തകർന്നുകിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിയന്ത്രണത്തിലുള്ള പുല്ലൂരാംപാറ -പുന്നക്കൽ -കൂടരഞ്ഞി മലയോര പാതയിലാണ് ഈ ദുർഗതി. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പിന്മാറിയിട്ട് ഒരു വർഷം കഴിഞ്ഞു. തകർന്ന റോഡിെൻറ വശങ്ങളിൽ റോഡ് പ്രവൃത്തിക്കാവശ്യമായ മെറ്റലും മറ്റും കൂട്ടിയിട്ടിട്ടുണ്ട്. പുതുതായി പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ എത്താത്തതാണത്രെ റോഡ് പണി അനിശ്ചിതത്വത്തിലാകാൻ കാരണം. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഡിലെ പ്രവൃത്തി സംബന്ധിച്ച അനിശ്ചിതത്വം ‘മാധ്യമം’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.