കോഴിക്കോട്: വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ദുരന്തനിവാരണ വിഭാഗത്തിൽ ടോൾഫ്രീ ടെലിഫോൺ നമ്പറും താലൂക്കുതലത്തിൽ കൺേട്രാൾ റൂമുകളും തുടങ്ങി. കലക്ടറേറ്റിൽ 1077 എന്ന നമ്പറിൽ ബന്ധപ്പെട്ട് കുടിവെള്ള ദൗർലഭ്യം സംബന്ധിച്ച പരാതികൾ അറിയിക്കാം. കോഴിക്കോട് 2372966, താമരശ്ശേരി 2223088, കൊയിലാണ്ടി 0496 2620235, വടകര 0496 2522361 എന്നിവയാണ് താലൂക്ക് കൺേട്രാൾ റൂമുകളിലെ ഫോൺ നമ്പർ. ആവശ്യമുള്ള പ്രദേശങ്ങളിൽ ടാങ്കർ ലോറികൾ മുഖേനയും കിയോസ്കുകൾ സ്ഥാപിച്ചും കുടിവെള്ളം വിതരണം ചെയ്യുന്നതിന് വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികളിലാണ് കിയോസ്കുകളിൽ ശുദ്ധജലം എത്തിക്കുക. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ നിർദേശങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ടാവണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വരും വർഷങ്ങളിൽ വരൾച്ച രൂക്ഷമാകുന്നത് തടയാൻ കിണറുകൾ റീ-ചാർജ് ചെയ്യണം. മഴവെള്ളസംഭരണികൾ സ്ഥാപിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും സി.ഡബ്ല്യൂ.ആർ.ഡി.എം, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ജില്ലയിൽ വരൾച്ച നിവാരണ പ്ലാൻ തയാറാക്കുന്നതിന് നടപടി തുടങ്ങിയെന്നും വരൾച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ബി.അബ്ദുൽ നാസർ അറിയിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ (എൽ.എ) രഘുരാജ് എൻ.വി, ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) സുബ്രഹ്മണ്യൻ, തഹസിൽദാർമാരായ റംല, കെ. ബാലൻ, അബ്ദുൽ റഫീഖ്, സീനിയർ സൂപ്രണ്ട് ശാലിനി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.