കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളടക്കം സാമൂഹിക ദ്രോഹികളുടെ ശല്യം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. മാസങ്ങൾക്കിടെ നിരവധി മോഷണങ്ങളുണ്ടായിട്ടും കരുതൽ നടപടികളുണ്ടാവുന്നില്ലെന്നാണ് പരാതി. ജനുവരി 30ന് വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ച ബൈക്ക് കഴിഞ്ഞദിവസം വാഴക്കാടുെവച്ച് കണ്ടെടുത്തു. വെള്ളയിൽ റെയിൽവേ സ്റ്റേഷന് കിഴക്ക് േഫ്ലാറിഡയിൽ സോഫ്റ്റ്വെയർ എൻജിനീയറായ സയ്യ്ദ് സാക്കിർ ഹുസൈെൻറ സ്പ്ലെൻഡർ ബൈക്കാണ് വാഴക്കാട്ട് ശീട്ടുകളി റെയിഡിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഴക്കാട് പൊലീസ് കണ്ടെടുത്തത്. ബൈക്ക് നടക്കാവ് പൊലീസിൽ എത്തിച്ചെങ്കിലും മോഷണക്കേസ് രജിസ്റ്റർ ചെയ്തതിനാൽ കോടതി വഴിയേ ഇനി ഉടമക്ക് വാഹനം വിട്ടുകിട്ടുള്ളൂ. ബൈക്ക് മോഷണം പോയതിന് തൊട്ടടുത്തുള്ള അടച്ചിട്ട വീട്ടിൽനിന്ന് അഞ്ചരപ്പവൻ സ്വർണം നേരത്തേ മോഷണം പോയിരുന്നു. മോഷ്ടാക്കൾ പ്രദേശത്തുതന്നെ എല്ലാം നിരീക്ഷിച്ച് കറങ്ങിനടക്കുന്നുവെന്ന ആശങ്ക കാരണം വീട് പൂട്ടി പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. വെള്ളയിൽ റെയിൽവേ സ്റ്റേഷനിലെ പഴയ ക്വാർേട്ടഴ്സും പരിസരവുമാണ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മേൽക്കൂര പൊളിച്ചുനീക്കിയ ക്വാർേട്ടഴ്സിൽ മദ്യം, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കേന്ദ്രമാക്കിയെന്നാണ് ആരോപണം. പകൽ ഇതുവഴി പോകുന്നവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയവരെ ൈകയോടെ പിടികൂടിയിരുന്നു. പാളത്തിൽ വലിയ കല്ലും മരക്കഷണവും കൊണ്ടിടുന്നതും സ്ഥിരമാണ്. സ്റ്റേഷന് കിഴക്കുവശത്തെ ഇടവഴിയിലും ശല്യം രൂക്ഷമാണ്. റെയിൽവേ െപ്രാട്ടക്ഷൻ േഫാഴ്സിലും പൊലീസിലും പരാതിപ്പെട്ടിട്ടും പരാതി കിട്ടുന്ന ദിവസം സ്ഥലത്ത് എത്തുകയല്ലാതെ സ്ഥിരമായി നടപടിയുണ്ടാവുന്നില്ലെന്നാണ് ആരോപണം. വെള്ളയിൽ റെയിൽപാളത്തിന് കിഴക്ക് നടക്കാവ് പൊലീസ് സ്റ്റേഷെൻറ പടിഞ്ഞാറ് വെള്ളയിൽ സ്റ്റേഷെൻറയും പരിധിയിലാണ്. റെയിലിന് ചുറ്റും നടക്കുന്ന ആക്രമണങ്ങൾ ഏത് സ്റ്റേഷൻ പരിധിയിലാണെന്ന അതിർത്തിതർക്കവും സാധാരണമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.