കോഴിക്കോട്: കോഴിക്കോടിനെ 31 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്പൈസസ് റൂട്ടില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ്. കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷന് സംഘടിപ്പിച്ച ‘കോഴിക്കോടിെൻറ വികസനം’ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ മാനാഞ്ചിറയും കോംട്രസ്റ്റും ഉൾപ്പെടുന്ന പ്രദേശങ്ങള്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാല്‍ ഗുണം ചെയ്യും. കേരളത്തില്‍ നിന്നും തലേശ്ശരി, ആലപ്പുഴ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സ്പൈസസ് റൂട്ടില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോടിെൻറ പൈതൃകവും സാമൂതിരിയുടെ മഹിമയും മറ്റും നോക്കുമ്പോള്‍ കോഴിക്കോടിനെയും ഇതില്‍നിന്നും മാറ്റി നിര്‍ത്താനാകില്ല. കോഴിക്കോട് മാനാഞ്ചിറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. കോര്‍പറേഷെൻറ അധീനതയിലുള്ള സ്ഥലമാണിത്. നഗരവികസനത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാലിന്യപ്രശ്ന പരിഹാരത്തിന് മുന്‍ഗണന നല്‍കും. കോര്‍പറേഷനുമായി മാലിന്യപ്രശ്നപരിഹാരം സംബന്ധിച്ച ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. മിഠായിതെരുവിെൻറ പൈതൃകം നിലനില്‍ത്തി പുനഃസൃഷ്ടിക്കാൻ പദ്ധതിയുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് മാത്രം മിഠായിതെരുവില്‍ പ്രവേശനം നല്കിയാല് അത് ഭാവിയില്‍ വ്യാപാരമേഖലക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.എം.എ പ്രസിഡൻറ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം. തോമസ്, അനില്‍ ബാലൻ, ഡോ. വി.കെ.എസ്. മേനോൻ, കൗശിക് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.