കോഴിക്കോട്: ചേവായൂരിൽ വിദ്യാർഥിനിയെ ഒാേട്ടാ ൈഡ്രവർ പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതനായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനെ ന്യായീകരിച്ച് പൊലീസ്. സംഭവം മാധ്യമങ്ങളിൽനിന്ന് മറച്ചുവെക്കാനുള്ള പൊലീസ് ശ്രമം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് പൊലീസ് മോഹനന് അനുകൂലമായ റിപ്പോർട്ടുമായി രംഗത്തെത്തിയത്. പീഡനത്തിനിരയായ കുട്ടിയെ കുഞ്ഞുനാൾ മുതൽ അറിയുന്നയാളാണ് ഒാേട്ടാ ഡ്രൈവറെന്നും കുട്ടിയെ ലാളിക്കുന്നത് കണ്ടപ്പോൾ പീഡനമായി കുട്ടിയുടെ അമ്മ തെറ്റിദ്ധരിച്ച് പരാതി നൽകിയതാണെന്നുമാണ് പൊലീസിെൻറ വിശദീകരണം. അമ്മയുടെ പരാതിയായതിനാലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പ്രഥമദൃഷ്ട്യ ഇയാൾ തെറ്റുകാരനല്ലെന്ന് ബോധ്യപ്പെെട്ടന്നുമാണ് പൊലീസ് ഭാഷ്യം. ചേവായൂരിലും പരിസരങ്ങളിലും മോഹനനെ കുറിച്ച് നല്ല അഭിപ്രായമാണെന്നും പൊലീസ് പറയുന്നു. റിമാൻഡിലായ മോഹനൻ ബി.ജെ.പിയുടെയും തൊഴിലാളി സംഘടനയായ ബി.എം.എസിെൻറയും സജീവ പ്രവർത്തകനായതിനാലാണ് പൊലീസ് വാർത്ത മറച്ചുവെക്കാൻ ശ്രമിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയാൽ വാദിയെ തിരിച്ചറിയാനുള്ള സൂചനയാകുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥെൻറ വിചിത്രമായ വിശദീകരണം. സംസ്ഥാനത്താകമാനം കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമില്ലെന്നിരിെക്ക ഇൗ സംഭവത്തിൽ മാത്രം പൊലീസ് അനാവശ്യ ‘ജാഗ്രത’ കാണിച്ചെന്ന് സേനക്കുള്ളിൽ തന്നെ സംസാരമുണ്ട്. ഇതിനിടെയാണ് കുറ്റാരോപിതനെ ന്യായീകരിക്കുന്ന തരത്തിൽ പൊലീസ് തന്നെ പ്രവർത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.