നാദാപുരം: മേഖലയില്‍ ഇടവേളകള്‍ക്ക് ശേഷം രാത്രികാല ബോംബ് സ്ഫോടനങ്ങള്‍ പതിവായതോടെ നാദാപുരം സ്റ്റേഷന് പരിധിയില്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ കീഴിലുള്ള പ്രത്യേക സംഘം വ്യാപക റെയ്ഡ് നടത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി മഹിപാല്‍ യാദവിെൻറ കീഴിലുള്ള ബോംബ് സ്ക്വാഡ് വിദഗ്ധർ, വടകര റൂറലിലെ ബോംബ് സ്ക്വാഡ്, പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡ്, നാദാപുരം എസ്.ഐ കെ.പി. അഭിലാഷ്, എം.എസ്.പി സേനാംഗങ്ങൾ എന്നിവരാണ് റെയ്ഡിനെത്തിയത്. ആഴ്ചകള്‍ക്കുമുമ്പ് പതിനാലോളം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ തൂണേരി, പട്ടാണി, കല്ലാച്ചി അത്യോറ കുന്ന് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പൊലീസ് പരിശോധന നടത്തിയത്. ഉച്ചവരെ പരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബി.ജെ.പി- ^സി.പി.എം സംഘര്‍ഷത്തിനിടയിലും, പുറമേരി കുനിങ്ങാട് റോഡില്‍ കെ.വി.എൽ.പി സ്കൂള്‍ പരിസരത്തും ബോംബേറുകളുണ്ടായിരുന്നു. മേഖലയില്‍ ആയുധശേഖരമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ആക്രമികള്‍ ബോംബുകള്‍ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍, ഒളിപ്പിച്ചുവെക്കുന്ന ബോംബുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാറുമില്ല. കണ്ണൂര്‍ ബോംബ് സ്ക്വാഡ് എസ്.ഐ ഫ്രാന്‍സിസ്, എസ്.ഐ എം. സുധാകരൻ, എ.എസ്.ഐ ബാലകൃഷ്ണൻ, കെ.പി. രാജീവന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.