കൊടുവള്ളി: അന്ധതയെ തോൽപിച്ച് പരസഹായമില്ലാതെ യാത്ര ചെയ്ത നാസറിെൻറ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. കൊടുവള്ളി കെടേക്കുന്നുമ്മൽ അബ്ദുൽ നാസർ (45) ആണ് ബുധനാഴ്ച ദേശീയപാതയിൽ താഴെ കൊടുവള്ളിയിൽ സിറാജ് മിനി ബൈപാസ് റോഡ് ജങ്ഷനിൽ ചരക്കുലോറി തട്ടി മരിച്ചത്. മതിയായ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതിനാലാണ് അപകടമുണ്ടായതെന്ന ആരോപണമാണ് ഉയരുന്നത്. മഖ്ബറകളിലും മറ്റും സ്ഥിരമായി സന്ദർശനത്തിന് പോവുമായിരുന്ന നാസർ ബുധനാഴ്ചയും വീട്ടിൽനിന്ന് യാത്ര പുറപ്പെട്ടതായിരുന്നു. കെടെക്കുന്ന് റോഡിൽനിന്ന് ദേശീയപാത കുറുകെ കടന്ന് സിറാജ് മിനി ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ലോറിയിടിക്കുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊടുവള്ളിയിലും പരിസരത്തുമെല്ലാം സുപരിചിതനായ നാസറിെൻറ മരണം ആളുകൾ ഞെട്ടലോടെയാണ് കേട്ടത്. വലിയ വളവുകളും ബാങ്കുകളും വിവിധ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പ്രവർത്തിക്കുന്ന കൊടുവള്ളിയുടെ ഭാഗമായ ഇവിടെ ട്രാഫിക് സൂചകങ്ങേളാ കാൽനടയാത്രക്കാർക്ക് സീബ്രാ ലൈനുകളോ സ്ഥാപിച്ചിട്ടില്ല. നേരത്തേയും നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കൊടുവള്ളി ടൗണിലുൾപ്പെടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സീബ്രാ ലൈനുകളെല്ലാം കാണാനാകാത്തവിധം മാഞ്ഞുപോയ നിലയിലാണ്. ഇത് പുനഃസ്ഥാപിക്കാൻ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ല. നാസറിെൻറ മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽകൊണ്ടുവന്നു. തുടർന്ന് 5.30ന് കൊല്ലരുകണ്ടി മസ്ജിദിലും ആറു മണിക്ക് പറമ്പത്തുകാവ് ജുമാമസ്ജിദിലും മയ്യിത്ത് നമസ്കാരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.