കോഴിക്കോട്: മെഡിക്കൽ കോളജിലെ പുതുതായി നിർമാണം പൂർത്തിയായ പെൺകുട്ടികളുടെ ഹോസ്റ്റൽ തുറന്നുകൊടുക്കാത്തതിനാൽ മറ്റു ഹോസ്റ്റലുകളിൽ തിങ്ങിഞെരുങ്ങി വിദ്യാർഥികൾ. ഉദ്ഘാടനം കഴിയാത്തതിനാലാണ് നിർമാണം കഴിഞ്ഞ് ഒരുമാസമായിട്ടും താമസത്തിനു നൽകാത്തത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിയുടെ കീഴിൽ 8.8 കോടി ചെലവിട്ടാണ് ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്. മെഡിക്കൽ കോളജ് കോഫിഹൗസിനു സമീപമാണ് മൂന്നുനിലയിൽ കെട്ടിടം ഒരുങ്ങിയത്. 2014ൽ തുടങ്ങിയ നിർമാണ പ്രവൃത്തി കഴിഞ്ഞമാസമാണ് പൂർത്തിയായത്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു സമീപമുണ്ടായിരുന്ന പെൺകുട്ടികളുടെ ഒന്നാം ഹോസ്റ്റൽ പുതിയ കാഷ്വാലിറ്റി കോംപ്ലക്സ് പണിയുന്നതിനായി പൊളിച്ചിരുന്നു. 200ഓളം കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. നിലവിൽ പൊളിച്ച ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികൾക്കായി ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് വിദ്യാർഥികളെ മാറ്റിപ്പാർപ്പിച്ച് സൗകര്യമൊരുക്കുകയായിരുന്നു. ഇവിടെയാകെട്ട ഒറ്റമുറികളിൽ നാലുപേർ വരെ താമസിക്കേണ്ട സ്ഥിതിയാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് മാറ്റിത്താമസിപ്പിച്ച വിദ്യാർഥികളും ഇപ്പോൾ തിങ്ങിഞെരുങ്ങിയാണ് താമസിക്കുന്നത്. പരീക്ഷകാലമായതിനാൽ പഠിക്കാനുള്ള സൗകര്യം ഇല്ലാതായത് തങ്ങളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. നിലവിൽ െഡൻറൽ കോളജിെൻറയുെപ്പടെ അഞ്ച് ഹോസ്റ്റലുകളാണ് പെൺകുട്ടികൾക്കായി മെഡിക്കൽ കോളജിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.