കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനെ റിമാൻഡ് ചെയ്തിട്ടും സംഭവം മറച്ചുെവച്ച പൊലീസ് നടപടി സ്പെഷൽ ബ്രാഞ്ച് പരിശോധിക്കും. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണര്‍ അബ്ദുൽ വഹാബാണ് അന്വേഷിക്കുന്നത്. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനെയായിരുന്നു പിടികൂടിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്സോ) നിയമപ്രകാരം ചേവായൂര്‍ പൊലീസ് തിങ്കളാഴ്ച രാത്രി വീട്ടില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്താതെ രഹസ്യമാക്കി വെക്കാനായിരുന്നു പൊലീസ് നീക്കം. കേസിൽ കുറ്റാരോപിതനായ ഒാേട്ടാ ഡ്രൈവർ ബി.ജെ.പി പ്രവർത്തകനും തൊഴിലാളി സംഘടനയായ ബി.എം.എസ് അംഗത്വമുള്ളയാളുമാണ്. ഇതാണ് സംഭവം മൂടിവെക്കാൻ പൊലീസിന് പ്രേരണയായതെന്നാണ് ആക്ഷേപം. രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരിശോധനയിൽ പൊലീസിന് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടാൽ കമീഷണർ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കുറ്റക്കാർെക്കതിരെ നടപടിക്ക് സാധ്യതയുണ്ട്. ഇൗ മാസം ചേവായൂർ പൊലീസിൽ നാലാമത്തെ പോക്സോ കേസാണിത്. സിറ്റി പൊലീസ് പരിധിയിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകളും ചേവായൂർ സ്റ്റേഷൻ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്.പൊലീസ് കേസുകളുടെ വിവരം മാധ്യമങ്ങൾക്ക് കൈമാറുന്നതിൽ സിറ്റി പൊലീസിൽ പ്രത്യേക വിലക്കൊന്നുമില്ലെങ്കിലും പലതും മറച്ചുവെക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി നേരത്തേ ആക്ഷേപമുണ്ട്. ഇതിനിടെയാണ് ബി.ജെ.പി പ്രവർത്തകനെതിരെയുള്ള കേസ് മൂടിവെക്കാനുള്ള ശ്രമം. കേസ് മറച്ചുവെച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെങ്കിൽ ഇടപെടാനാണ് സി.പി.എം തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.