ഫറോക്ക്: ചാലിയം ഫിഷ്ലാൻഡിലെ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തം. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും ഫറോക്ക്, ബേപ്പൂർ, നല്ലളം, കോസ്റ്റൽ പൊലീസ് എന്നിവരും ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണക്കാൻ കഴിഞ്ഞത്. തീപിടിത്തം ഉണ്ടായ ഫിഷ്ലാൻഡിന് എതിർവശത്താണ് ചാലിയം തടി ഡിപോ. ഇവിടെ ഏക്കർ കണക്കിന് ഭൂമിയിലാണ് മരം സൂക്ഷിച്ചത്. ഇവിടേക്ക് തീ പടർന്നിരുന്നെങ്കിൽ ദുരന്തം നിയന്ത്രണാതീതമായേനെ. ഇതിന് സമീപം ഉരു നിർമാണത്തിന് സൂക്ഷിച്ച മരങ്ങളും ഉരുപ്പടികളും കഴിഞ്ഞ ദിവസം കത്തിനശിച്ചിരുന്നു. 10 ഷെഡുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരമെങ്കിലും 20ഒാളം ഷെഡുകളിേലക്ക് തീ പടർന്നിരിക്കാമെന്നാണ് വിലയിരുത്തൽ. ശക്തമായ കാറ്റിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ പടർന്ന പുക പരിഭ്രാന്തിപരത്തി. ഷെഡുകളിൽ മണ്ണെണ്ണ, പെട്രോൾ എന്നിവ സൂക്ഷിക്കാൻ സാധ്യതയുള്ളതാണ് ഏറെ ആശങ്ക പരത്തിയത്. പ്ലാസ്റ്റിക്, മണ്ണെണ്ണ, വർക്ഷോപ്പിലെ ഒായിൽ എന്നിവയുടെ സാന്നിധ്യം കാരണമാണ് തീ പെെട്ടന്ന് പടർന്നത്. ബൈക്ക്, േലാറിയുടെ ഭാഗം, മരങ്ങൾ എന്നിവ കത്തി. വർക്േഷാപ്പ് പൂർണമായി കത്തിനശിച്ചു. മൂവായിരത്തോളം മീൻപെട്ടികൾ കത്തി നശിച്ചതായാണ് വിലയിരുത്തൽ. ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർ യൂനിറ്റുകളിലെ വെള്ളം തീർന്നതിനെ തുടർന്ന് ചാലിയാറിൽനിന്ന് വീണ്ടും വെള്ളം നിറച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവമറിഞ്ഞ് ദൂരദിക്കുകളിൽനിന്നുവരെ നിരവധി പേർ കാഴ്ചക്കാരായി എത്തിയതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ആളുകളെ മുന്നൂറോളം മീറ്റർ അകലെ പൊലീസ് തടയുകയായിരുന്നു. കനത്ത ഇരുട്ടും പുകയും വൈദ്യുതി നിലച്ചതും കാരണം ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഷെഡുകളും മത്സ്യബന്ധന ഉൽപന്നങ്ങളും ഉൾപ്പെടെ കത്തിനശിച്ചതോടെ നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.