നാദാപുരം: ജനവാസകേന്ദ്രങ്ങളിലൂടെ കൊച്ചി^മംഗലാപുരം ഗെയിൽ വാതക പൈപ്പ്ലൈൻ വലിക്കുന്നതിനെതിരെ നാദാപുരത്ത് ഇരകളുടെ സംഗമം. തൂണേരി, പുറമേരി, നാദാപുരം, കക്കംവെള്ളി പ്രദേശങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം ഇരകൾ സംഗമത്തിനെത്തി. സി.അർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി. മുനീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയമവിരുദ്ധമായി പൈപ്പ്ലൈൻ വലിക്കുന്നതിനെതിരെ മരണംവരെ പ്രതിരോധവുമായി രംഗത്തിറങ്ങുമെന്ന് സംഗമം മുന്നറിയിപ്പ് നൽകി. അഡ്വ. പ്രദീപ്, അലവിക്കുട്ടി തവനൂർ, അൻവർ മാസ്റ്റർ ചെറുവാടി, മണ്ടോടി ബഷീർ, എ. ഷൗക്കത്ത്, കെ.പി.സി. തങ്ങൾ, മുഡിയ ലൂർ അമ്മദ്, നെല്യേരി കുമാരൻ, ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.