കൊടിയത്തൂർ: പാവപ്പെട്ട നിത്യരോഗികളായവർക്ക് മരുന്ന് വാങ്ങുന്നതിനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ആക്ഷേപം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ നേതാക്കൾ പണംപറ്റിയെന്ന ആക്ഷേപം വിവാദമായി. വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തി നൽകുമ്പോഴാണ് സാധാരണഗതിയിൽ പണം അനുവദിക്കുന്നത്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന മൂന്നുപേർ ഇൗ വിധത്തിൽ ദുരിതാശ്വാസ നിധിയിൽനിന്ന് പതിനായിരം രൂപ വാങ്ങിയതാണ് വിവാദമായത്. ഭൂസ്വത്തിന് ഉടമയായ പൊറ്റമ്മൽ സ്വദേശി, സാമ്പത്തിക സ്ഥിതിയിൽ കഴിയുന്ന കുറുവാടങ്ങൽ സ്വദേശി, റിട്ട. അധ്യാപകനും സി.പി.എം പ്രവർത്തകനുമായ കൊടിയത്തൂർ സ്വദേശി എന്നിവരാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പണം വാങ്ങിയത്. പാവപ്പെട്ടവരായ പാർട്ടി പ്രവർത്തകരും അല്ലാത്തവരുമായ നിരവധി നിത്യരോഗികൾ മരുന്നുവാങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുമ്പോഴാണ് ഇത്തരത്തിൽ വൻ സാമ്പത്തിക ശേഷിയുള്ളവർ പണം വാങ്ങിയിരിക്കുന്നത്. ഇതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗവും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. തീർത്തും അർഹരാണന്ന് കണ്ടെത്തി അവർക്ക് നൽകേണ്ട പണം സ്വാധീനങ്ങൾക്ക് വഴങ്ങി അനർഹർക്ക് നൽകിയതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. നിത്യരോഗികൾക്ക് സഹായം ചെയ്ത് കൊടുക്കേണ്ടവർ അവരെ തിരസ്ക്കരിച്ച് സ്വന്തം കീശ വീർപ്പിക്കുന്ന ഏർപ്പാട് അപമാനകരമാെണന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.