നാദാപുരം: ഗവ. കോളജ് ഹരിത യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വനിതദിനാചരണത്തിൽ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ അഞ്ജന സോജൻ, യൂനിറ്റ് ജനറൽ സെക്രട്ടറി ഷഹാന വാണിമേൽ, നഷ്വ ഷെറിൻ, പി. റാഹിന, നിഹാല ഷെറിൻ, വൈഷ്ണ രാജീവ് എന്നിവർ സംസാരിച്ചു. ഷഹാന ഷെറിൻ സ്ത്രീശാക്തീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാന പർവീൻ, രസ്ന ശാന്തിനഗർ, എസ്.എം. ഷിഹാന, ദിൽഷാന എന്നിവർ നേതൃത്വം നൽകി. നാദാപുരം: ഗ്രാമപഞ്ചായത്ത് നടത്തിയ ‘വനിതകളും നിയമങ്ങളും’ സെമിനാർ പ്രസിഡൻറ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം. രഘുനാഥ് വനിതകളുടെ അവകാശങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു. ബീന അണിയാരീമ്മൽ, എം.പി. സൂപ്പി, സി.കെ. നാസർ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർേപഴ്സൻ രേവതി സ്വാഗതവും സെക്രട്ടറി വിനോദ് കൃഷ്ണൻ നന്ദിയും പറഞ്ഞു. പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എ.ഡി.എസ് സമിതിയുടെ വനിത സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ആലീസ് മാത്യു ക്ലാസെടുത്തു. പി.കെ. രമ, ശ്രീജ മുരളീധരൻ, സമീറ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. മേപ്പയൂർ: മേപ്പയൂർ പൊലീസ് സ്റ്റേഷെൻറ ആഭിമുഖ്യത്തിൽ സലഫി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നടന്ന പരിപാടി പയ്യോളി സർക്കിൾ ഇൻസ്പെക്ടർ ദിനേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ജ്യോതി പ്രകാശ് അധ്യക്ഷത വഹിച്ചു. ഷർമിന കോമത്ത്, കെ. സജിത്ത്കുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് സിവിൽ പൊലീസ് ഓഫിസർ പി. സജി നിയമ ബോധവത്കരണ ക്ലാസ് നടത്തി. വടകര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ വടകര ഏരിയയുടെ നേതൃത്വത്തിൽ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി. സഫിയ അധ്യക്ഷത വഹിച്ചു. ഉഷ, ഡോ. ഭവ്യ എന്നിവർ സംസാരിച്ചു. പേരാമ്പ്ര: സിൽവർ കോളജ് എൻ.എസ്.എസ് യൂനിറ്റിെൻറ വനിതാദിനാചരണ ചടങ്ങിെൻറ മുഖ്യ സംഘാടനം ആൺകുട്ടികൾ തന്നെ ഏറ്റെടുത്ത് മാതൃകയായി. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടംവരുത്തുന്ന യാതൊരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും കാമ്പസിനകത്തും പുറത്തും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുമെന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സ്മിത നെരവത്ത്, വളൻറിയർമാരായ ഷിബിൻ, അൽത്താഫ്, ജിഷ്ണു, അഫീഫ്, അൽഫ, ഷാമി തുടങ്ങിയവർ നേതൃത്വം നൽകി. വടകര: മുട്ടുങ്ങൽ എൽ.പി സ്കൂളിൽ ബി.ആർ.സി െട്രയിനർ കെ.സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അമ്മമാർക്ക് മുത്തം നൽകിക്കൊണ്ടാണ് വനിത ദിനാഘോഷം ആരംഭിച്ചത്. അമിക എസ്. ജിതേഷ് അധ്യക്ഷത വഹിച്ചു. ഷൈജ, ഷില്ലി, ഫാത്തിമത്തുൽ മുന്ന ഷെറിൻ, സുനീത് ബക്കർ, കെ.ടി.കെ. ആദിദേവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.