കുറ്റ്യാടി: തിങ്കളാഴ്ച പാലോളി ക്രഷറിൽ ടാങ്ക് ഇടിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന പ്രമേയം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കായക്കൊടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച രാവിലെ യോഗം തുടങ്ങിയ ഉടനെ കോൺഗ്രസിലെ യു.വി. ബിന്ദുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, മുൻകൂട്ടി എഴുതിെക്കാടുക്കാത്തതിനാൽ വിഷയം യോഗ അജണ്ടയിൽ ഉൾപ്പെടുത്താനാവില്ലെന്ന് യോഗാധ്യക്ഷനായ വൈസ് പ്രസിഡൻറ് പി.പി. നാണു പറഞ്ഞു. ക്രഷറിന് ലൈസൻസ് പുതുക്കിക്കൊടുക്കാൻ നേരത്തേ അപേക്ഷിച്ചിരുെന്നങ്കിലും പരിശോധന നടത്താത്തതിനാൽ പുതുക്കിക്കൊടുത്തിട്ടില്ലെന്നും വൈസ് പ്രസിഡൻറ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ തങ്ങൾക്കു വിയോജിപ്പില്ലെന്നും എന്നാൽ, മുൻകൂട്ടി അറിയിക്കാത്തതിനാൽ പ്രമേയ അവതരണം അനുവദിക്കാൻ കഴിയില്ലെന്നും വൈസ് പ്രസിഡൻറ് അറിയിച്ചതോടെയാണ് ഏഴ് അംഗങ്ങളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. എല്ലാവരും ഹാജർബുക്കിൽ ഒപ്പുവെച്ചിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, ഇറങ്ങിപ്പോകുന്ന വിവരം സെക്രട്ടറിക്ക് എഴുതിക്കൊടുത്തതായി യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എ. സുഫിറ, റസിയ ഇല്ലത്ത്, യു.വി. ബിന്ദു, ഹലീമ ടീച്ചർ, എ.എം. സാജിദ, ഇ.പി. സാജിദ, സി.കെ. കരുണാകരൻ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. പിന്നീട് യോഗത്തിൽ ഹാജരായിട്ടില്ലെന്നും അറിയിച്ചു. പാലോളി ക്രഷറിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പഞ്ചായത്ത് ലൈസൻസ് നൽകിയതെന്നും പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കോടതി ഉത്തരവ് വകവെക്കാതെ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും നടപടിയെടുക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.പി. മനോജ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടു. കെ.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ക്രഷർ അപകടത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോരങ്കോട്ട് മൊയ്തു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.