കോഴിക്കോട്: മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡിന് സംസ്ഥാന ബജറ്റിൽ പ്രത്യേക തുകയൊന്നും വകയിരുത്താത്തതിൽ ആശങ്ക. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല. റോഡ് വികസനത്തിനായി സിവിൽ സ്റ്റേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ 2.8 ഏക്കർ ഭൂമി വിട്ടുനൽകാനും ചുറ്റുമതിൽ നിർമിക്കാനുമായി ധനകാര്യ വകുപ്പ് നാലു കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 285 കോടി രൂപയുടെ പ്രപ്പോസൽ സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇേതക്കുറിച്ച് ബജറ്റിൽ പ്രത്യേക പരാമർശമൊന്നുമില്ലാത്തതാണ് ആശങ്കക്കിടയാക്കുന്നത്. എന്നാൽ, ധനവകുപ്പിെൻറ പ്രത്യേക അനുമതിയോടെയാകും ഇൗ തുക ലഭ്യമാക്കുകയെന്നാണ് സൂചന. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവും ഭൂവുടമകളും നടത്തിയ ചർച്ചയിൽ ഇതിനകം 222 പേർ അസ്സൽ ആധാരം സമർപ്പിച്ച് വിട്ടുനൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 100ഓളം പേരുടെ ആധാരംകൂടി ലഭിക്കാനുണ്ട്. നേരത്തേ മുൻ സർക്കാർ നൽകിയ 60 കോടിക്ക് പുറമെ 100 കോടിയിലധികം രൂപക്കുള്ള സ്ഥലത്തിെൻറ ആധാരമാണ് ഇപ്പോൾ ലഭിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും റോഡ് വികസനമെന്നതിനാൽ ബജറ്റ് വിഹിതം അനുവദിക്കേണ്ടതില്ലെന്നാണ് ഉന്നേതാദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, സിവിൽ സ്റ്റേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ 2.8 ഏക്കർ ഭൂമി വിട്ടുനൽകാനും ചുറ്റുമതിൽ നിർമിക്കാനുമായി അനുവദിച്ച തുക നഷ്ടമാകുമെന്ന ആശങ്കയുമുണ്ട് നാട്ടുകാരിൽ. യഥാസമയം നിർമാണം ആരംഭിക്കാത്തതിനാൽ 2015ൽ കഴിഞ്ഞ സർക്കാർ അനുവദിച്ച തുക നഷ്ടമായിരുന്നു. പിന്നീട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മർദത്തെ തുടർന്ന് വീണ്ടും അനുവദിച്ചെങ്കിലും വിനിയോഗിക്കുന്നതിൽ അനാസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.