കണ്ണൂരിലെ സംഘർഷങ്ങൾക്ക​്​ പരിഹാരംതേടി നാളെ സെമിനാർ

കോഴിക്കോട്: കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഒാർഗനൈസർ വാരികയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് കോഴിക്കോട് മലബാർ പാലസ് ഹോട്ടലിൽ മുഴുദിന സെമിനാർ സംഘടിപ്പിക്കുമെന്ന് പത്രാധിപർ പ്രഫുല്ല കേത്കറും സംഘാടക സമിതി ചെയർമാൻ പ്രഫ. എം.ജി.എസ്. നാരായണനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'ശാന്തിതേടി' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ ആവർത്തിക്കെപ്പടാൻ ഇടയാക്കുന്ന സാഹചര്യം വിലയിരുത്തും. പ്രമുഖ കോളമിസ്റ്റ് സ്വപൻദാസ് ഗുപ്ത എം.പി, സൺഡേ ഗാർഡിയൻ മാനേജിങ് എഡിറ്റർ പ്രഫ. എം.ഡി. നാലപ്പാട്ട്, ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് വിനയ് സഹസ്രബുെദ്ധ തുടങ്ങിയവർ മീഡിയ സെഷനിൽ പെങ്കടുക്കും. ഉച്ചക്കുശേഷം നടക്കുന്ന രാഷ്ട്രീയ സെഷനിൽ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ പെങ്കടുക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ബീഫി​െൻറ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി പ്രഫുല്ല കേത്കർ പറഞ്ഞു. ട്രെയിനിൽ ജുനൈദ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് സീറ്റി​െൻറ പേരിലാണെന്നും മദ്യപാനികളായ ഒരുസംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും ചില സമ്മർദങ്ങളുടെ ഫലമായി വരാൻ കഴിയില്ലെന്ന് അറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് പേര് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൊരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ലെന്നും അക്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയെന്ന നിലപാടി​െൻറ അടിസ്ഥാനത്തിലാണ് പരിപാടിയുമായി സഹകരിക്കുന്നതെന്നും എം.ജി.എസ്. നാരായണൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.