കോഴിക്കോട്: 23 വർഷംമുമ്പ് നടന്ന വാഹനാപകടത്തിൽ നട്ടെല്ലുതകർന്ന് കിടപ്പിലായെങ്കിലും തളരാത്ത മനസ്സിെൻറ ബലം കൊണ്ട് ജീവിതവിജയം കൊയ്ത, തോരപ്പ മുസ്തഫക്ക് സ്നേഹാദരവുമായി ഗ്രീൻ പാലിയേറ്റിവ് കൂട്ടായ്മ. സ്വയം ഡ്രൈവ് ചെയ്യാവുന്ന രീതിയിൽ സ്വന്തം കാറിനകത്ത് സംവിധാനങ്ങളൊരുക്കുകയും ഈ കാർ ഓടിച്ച് ഡൽഹി വരെ യാത്ര ചെയ്യുകയും രാജ്യത്തെ ഇതേ പ്രതിസന്ധി നേരിടുന്ന ആയിരത്തിലേറെ പേർക്ക് സമാനമായകാറുകൾ ഡിസൈൻ ചെയ്ത് നൽകുകയും ചെയ്തയാളാണ് ഇദ്ദേഹം. 46 ഇനം കാറുകളിൽ ഈ സംവിധാനമൊരുക്കാൻ ആട്ടോമാറ്റിവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും (എ.ആർ.എ.ഐ) സംസ്ഥാന സർക്കാറിെൻറയും അനുമതി ലഭിച്ചതിനെത്തുടർന്നാണ് സാമൂഹികസേവന കൂട്ടായ്മയായ ഗ്രീൻ പാലിയേറ്റിവ് ആദരമൊരുക്കിയത്. വീൽചെയറിൽ കഴിയുന്നതൊന്നും ഒരു പരിമിതിയല്ല, മറിച്ച് ശക്തിയാണെന്ന് തെളിയിച്ച വ്യക്തിയാണ് തോരപ്പ മുസ്തഫയെന്ന് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. തെൻറ അറിവ് തന്നിൽ മാത്രം ഒതുങ്ങിക്കൂടരുതെന്നും ഇതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടായെങ്കിലോ എന്ന ചിന്തയിൽ നിന്നാണ് മറ്റുള്ളവർക്ക് കാർ ഡിസൈൻ ചെയ്യാൻ തുടങ്ങിയതെന്നും തോരപ്പ മുസ്തഫ പറഞ്ഞു. വീൽചെയറിൽ കഴിയുന്നവരുടെ ജീവിതം പ്രമേയമാക്കി സിനിമ പ്രവർത്തകനും സംവിധായകനുമായ പി. സന്ദീപ് സംവിധാനം ചെയ്ത ഫുട്പാത്ത് എന്ന ്ഹ്രസ്വചിത്രത്തിെൻറ പ്രദർശനോദ്ഘാടനം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ഗ്രീൻ പാലിേയറ്റിവ് ചെയർമാൻ ജസ്ഫർ പി. കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സംവിധായകൻ പി. സന്ദീപ്, മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മോൻസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. റഷീദ് തോട്ടത്തിൽ, നജീബ് മൂടാടി, റാഫിയ ഷെറിൻ എന്നിവർ സംസാരിച്ചു. photo pk08
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.