മെഡിക്കൽ കോളജിലെ 93 പി.ജി ഡോക്ടർമാരെ ഒറ്റയടിക്ക് മാറ്റി; പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ പകർച്ചപ്പനി താണ്ഡവമാടുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിലെ 93 പി.ജി ഡോക്ടർമാെര മഞ്ചേരിയുൾപ്പടെയുള്ള മെഡിക്കൽ കോളജുകളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ്. 31 പി.ജി ഡോക്ടർമാരെയും 62 പി.ജി ഡിപ്ലോമക്കാരെയുമാണ് വിവിധയിടങ്ങളിലേക്ക് മാറ്റിയത്. ഇത്രയധികം ആളുകളെ ഒറ്റയടിക്ക് മാറ്റിയതെന്തിനാണെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ഉത്തരവ് മാറ്റം വരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് മാറ്റിയത്. നൂറുകണക്കിന് പനിരോഗികളാണ് മെഡിസിൻ വിഭാഗത്തിൽ ഓരോ ദിവസവും ചികിത്സ തേടുന്നത്. മെഡിസിൻ വിഭാഗത്തിലെ 15 സീനിയർ റെസിഡൻറുമാരിൽ ആറുപേരെയാണ് സ്ഥലം മാറ്റിയത്. ബാക്കിയുള്ള ഒമ്പതുപേരിൽ നാലുപേർ ആരോഗ്യവകുപ്പിൽ സേവനമനുഷ്ഠിക്കുന്നതിനിടെ പി.ജി പ്രവേശനം ലഭിച്ചവരാണ്. ഇവർ തിരിച്ച് ആരോഗ്യവകുപ്പിൽ പ്രവേശിച്ചാൽ നാലുപേർ മാത്രമേ മെഡിസിൻ വിഭാഗത്തിലുണ്ടാവൂ. സർജറി, പാത്തോളജി, അനസ്തീഷ്യ തുടങ്ങിയ വിഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മഞ്ചേരി മെഡിക്കൽ കോളജിലെ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനുള്ള ക്രമീകരണത്തി​െൻറ ഭാഗമായാണ് ഡോക്ടർമാരെ മാറ്റിയതെന്ന് ആരോഗ്യമന്ത്രി മെഡിക്കൽ കോളജിലെ ചടങ്ങിൽ പറഞ്ഞു. മാസങ്ങൾക്കുമുമ്പ് പ്രഫസർ, അസോ. പ്രഫസർ തസ്തികകളിലുള്ള 24 പേരെ മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.