കോഴിക്കോട്: വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ മാർക്ക്ലിസ്റ്റിലെ തെറ്റുകൾ വിദ്യാർഥികളെ കുഴക്കുന്നു. ഗ്രേഡിലും പ്രാക്ടിക്കൽ പരീക്ഷയുെട മാർക്കിലും തെറ്റ് വന്നതോടെ മാർക്ക്ലിസ്റ്റുകൾ തിരുവനന്തപുരത്തെ വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിേലക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് സകൂളുകളിലും മേഖല ഒാഫിസുകളിലുമെത്തി. തെറ്റുള്ള മാർക്ക്ലിസ്റ്റിെൻറ രജിസ്േട്രഷൻ നമ്പർ അടിയന്തരമായി അയച്ചുെകാടുക്കാനാണ് നിർദേശം. ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി പ്രവേശനത്തിനുള്ള അവസാന ദിവസമായിരിക്കേ ആയിരക്കണക്കിന് വിദ്യാർഥികൾ നെേട്ടാട്ടത്തിലാണ്. ഗ്രേഡും മാർക്കും അക്ഷരത്തിൽ രേഖപ്പെടുതിയതിലെ അശ്രദ്ധയും തെറ്റുമാണ് മാർക്ക്ലിസ്റ്റ് തിരുത്താൻ കാരണമായത്. എ പ്ലസ് കിട്ടിയ വിദ്യാർഥിയുടെ ഗ്രേഡ് അക്ഷരത്തിൽ ബി പ്ലസ് എന്നാണുള്ളത്. ഇതുപോലെ നിരവധി തെറ്റുകളുണ്ട്. പ്രശസ്തമായ നാഷനൽ ഇൻഫർമാറ്റിക് സെൻററാണ് (എൻ.െഎ.സി) മാർക്ക്ലിസ്റ്റിെൻറ സോഫ്റ്റ്വെയർ തയാറാക്കിയത്. വിദ്യാർഥികളും രക്ഷിതാക്കളും തിരുവനന്തപുരത്ത് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ എൻ.െഎ.സിയെ കുറ്റപ്പെടുത്തുകയാണ് അധികൃതർ. എന്നാൽ, മാർക്ക്ലിസ്റ്റ് എല്ലാ സ്കൂളുകളിേലക്കും അയക്കുന്നതിനുമുമ്പ് പരിശോധിച്ചിരുന്നെങ്കിൽ ഇൗ തെറ്റുണ്ടാവില്ലായിരുന്നു. മേയ് 15ന് ഫലം വന്നയുടൻ ഇൻറർനെറ്റിൽനിന്ന് മാർക്ക് ഡൗൺലോഡ് ചെയ്താണ് ബിരുദ പ്രവേശനത്തിനും മറ്റും വിദ്യാർഥികൾ അപേക്ഷിച്ചത്. ഇത്രയും നാൾ കാത്തിരുന്ന ശേഷമാണ് ചൊവ്വാഴ്ച ഒറിജിനൽ മാർക്ക്ലിസ്റ്റ് സ്കൂളുകളിൽ എത്തിയത്. പിന്നാലെയാണ് തെറ്റുണ്ടെന്നും തിരിച്ചയക്കണെമന്നുമുള്ള ഉത്തരവ് വന്നത്. പുതിയ മാർക്ക്ലിസ്റ്റ് തിരുവനന്തപുരത്തുനിന്ന് അയച്ചതായാണ് വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.