കോഴിക്കോട്: വാഹനാപകടത്തിൽ വിദ്യാർഥി മരിച്ച കേസിൽ പിതാവിെൻറ ഹരജിയിൽ നടന്ന തുടർവിചാരണയിൽ നേരത്തേ വിട്ടയച്ച പ്രതിക്ക് തടവും പിഴയും. ചേളന്നൂർ കുമാരസ്വാമി ഫസൽ മഹലിൽ കെ.പി. ഫിറോസ് (21) മരിച്ച കേസിൽ പിക്-അപ് ഗുഡ്സ് കാരിയർ ഒാടിച്ച തിരുവമ്പാടി മുത്തപ്പൻ പുഴ അരീക്കൽ ജിേൻറാ മാത്യുവിനാണ് (32) ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നരകൊല്ലം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം കൂടി തടവനുഭവിക്കണം. 2009 ഏപ്രിൽ 18ന് ചെലവൂർ പള്ളിത്താഴത്ത് രാത്രി 10.30ന് ഫിറോസ് ഒാടിച്ച ബൈക്കിനുപിറകിൽ പിക്-അപ് ജീപ്പ് ഇടിക്കുകയായിരുന്നു. ട്രാഫിക് പൊലീസെടുത്ത കേസിൽ 2014 െസപ്റ്റംബറിൽ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് പ്രതിയെ വിട്ടയച്ചിരുന്നു. ഇതിനെതിരെ പിതാവ് മമ്മദ് കോയ ജില്ല കോടതിയിൽ നൽകിയ ഹരജിയിൽ കീഴ്കോടതിയിൽ തുടർവിചാരണ നടത്താൻ നിർേദശം നൽകി. സംഭവം കണ്ട മൂന്നാംസാക്ഷിയെ വിസ്തരിക്കാതെയാണ് വിധിപറഞ്ഞതെന്ന് കാണിച്ചായിരുന്നു പിതാവ് സ്വന്തം നിലക്ക് പരാതി നൽകിയത്. ഇതനുസരിച്ച് മൂന്നാം സാക്ഷിയെ വിസ്തരിച്ച ശേഷമാണ് പുതിയ ഉത്തരവ്. അശ്രദ്ധമായി വണ്ടിയോടിച്ച് മരണമുണ്ടാക്കിയതിന് ഒരുകൊല്ലം തടവും പതിനായിരം രൂപ പിഴയും അപകടകരമായി വാഹനമോടിച്ചതിന് മൂന്ന് മാസം തടവും അപകടമുണ്ടായപ്പോൾ വൈദ്യസഹായമെത്തിക്കാത്തതിന് മൂന്ന് മാസം തടവുമാണ് ശിക്ഷ. മലിനീകരണമില്ലെന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കാത്തതിന് 200 രൂപ പിഴയടക്കാനും കോടതി നിർേദശിച്ചു. തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിയിലുണ്ട്. ജെ.ഡി.ടി ഇസ്ലാം കോളജിൽ ബി.കോം വിദ്യാർഥിയായിരുന്നു ഫിറോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.