േകാഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സാങ്കേതികരംഗത്ത് ഏറെ പദ്ധതികളുടെ അമരക്കാരനായിരുന്ന കമ്പ്യൂട്ടര്‍ സെൻറര്‍ ഡയറക്ടര്‍ വി.ടി. മധു പടിയിറങ്ങുന്നു. 28 വര്‍ഷത്തെ സേവനത്തിനുശേഷം മധു വെള്ളിയാഴ്ച സര്‍വിസില്‍നിന്ന് വിരമിക്കും. കമ്പ്യൂട്ടര്‍ മേഖലയിലും ഇ-ഗവേണന്‍സിലും സര്‍വകലാശാലയെ മുന്നോട്ടുനയിച്ച ഇദ്ദേഹത്തെ ആദരിക്കാന്‍ രാവിലെ ശില്‍പശാല നടക്കും. 'വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യ' എന്ന വിഷയത്തില്‍ സഹപ്രവര്‍ത്തകരാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. സര്‍വകലാശാലയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ചടങ്ങില്‍ പുറത്തിറക്കും. വൈകീട്ട് ഒൗദ്യോഗിക യാത്രയയപ്പും നടക്കും. 1989ല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലിയില്‍ ചേര്‍ന്ന മധു, സിസ്റ്റം അഡ്മിനിസ്ട്രേറ്ററായും ജോലി ചെയ്തിട്ടുണ്ട്. നാലു വര്‍ഷമായി കമ്പ്യൂട്ടര്‍ സെൻററിെൻറ അമരക്കാരനാണ്. ജീവനക്കാരുടെ ശമ്പളവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പേറോള്‍ ആൻഡ് ഫിനാന്‍സ് മാനേജ്മെൻറ് സിസ്റ്റം, ഫയല്‍ സംബന്ധമായ ഡിജിറ്റല്‍ ഡോക്യുമെൻറ് ഫയലിങ് സിസ്റ്റം, ഏകജാലക ഓണ്‍ലൈന്‍ പ്രവേശനം, പണമടക്കാനുള്ള ഇ-പേെമൻറ് ഗേറ്റ്, സര്‍വകലാശാല കാമ്പസിലെ വൈഫൈ, ബയോമെട്രിക് പഞ്ചിങ് സംവിധാനം എന്നിവ ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് തുടങ്ങിയത്. പ്രശസ്ത കവിയായിരുന്ന വി.ടി. കുമാരെൻറ മകനാണ്. രേഷ്മയാണ് ഭാര്യ. കെവിന്‍ (കോഴിക്കോട് സൈബര്‍പാർക്ക്), ലക്ഷ്മി (ബി.ആര്‍ക്ക് വിദ്യാര്‍ഥിനി) എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.