പനി: 28,784 പേർ ചികിത്സതേടി

കോഴിക്കോട്: പനിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 28,784 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇവരിൽ 2674 പേർക്ക് പകർച്ചപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 56 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പുതിയങ്ങാടിയിൽ ഒരാൾ മരിച്ചു. 114 ഡെങ്കിപ്പനി സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തു. പാഴൂരിൽ ഒരു ഡിഫ്തീരിയയും നടക്കാവിൽ ഒരു എച്ച് 1 എൻ1ഉം റിപ്പോർട്ട് ചെയ്തു. 278 പേർക്ക് വയറിളക്കരോഗങ്ങൾ റിേപ്പാർട്ട് ചെയ്തു. രോഗപ്രതിരോധ ്പ്രവർത്തനങ്ങളുടെ ഭാഗമായി 942 വാർഡുകളും 7122 പൊതുസ്ഥലങ്ങളും വ്യാഴാഴ്ച ശുചീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.