മഴയെത്തി; പച്ചക്കറിക്ക്​ പൊള്ളും വില

കോഴിക്കോട്: മഴക്കാലത്തെ കച്ചവടത്തണുപ്പിൽ പച്ചക്കറിക്ക് പൊള്ളുന്ന വില. ഉരുളക്കിഴങ്ങും വലിയുള്ളിയുമൊഴികെ ഏതാണ്ടെല്ലാപച്ചക്കറിക്കും നല്ല വിലയാണ്. പെരുന്നാളിന് തൊട്ടുള്ള ദിവസങ്ങളിലാണ് വിലക്കയറ്റം ആരംഭിച്ചത്. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യതയെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറിയുള്ളിക്ക് കിേലാക്ക് 130 രൂപക്ക് മുകളിലേക്കാണ് കുതിച്ചത്. തക്കാളിക്ക് കിലോക്ക് 50 രൂപയും കാരറ്റിന് 70 രൂപയും പച്ചമുളകിന് 50 രൂപയും വെണ്ടക്ക് 40 രൂപയുമാണ് പാളയം മാർക്കറ്റിലെ വ്യാഴാഴ്ചത്തെ മൊത്തവില. ചില്ലറ വിപണിയിൽ വില ഇതിലും കൂടും. ചേനക്ക് 50 രൂപയും പയറിന് 55 മുതൽ 80 രൂപ വരേയും എത്തി. വിലക്കൂടുതലനുഭവപ്പെടാത്ത ഉരുളക്കിഴങ്ങിന് 15 രൂപയും വലിയുള്ളിക്ക് 11.50ഉമാണ് ഇൗടാക്കുന്നത്. കയറ്റുമതി കുറഞ്ഞതാണ് ഇവയുടെ വില കൂടാതിരിക്കാൻ കാരണം. വരവ് കുറഞ്ഞതും മഴ കനത്തതുമാണ് മൊത്തത്തിൽ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. തമിഴ്നാടിന് പുറമെ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗത്തുനിന്നാണ് കാര്യമായി പാളയത്ത് പച്ചക്കറി ലോഡുകൾ എത്താറ്. ഇതിൽ മൈസൂരുവിൽനിന്നുള്ള വരവ് കാര്യമായി കുറഞ്ഞു. മറ്റ് മാർക്കറ്റിൽനിന്ന് മൈസൂരുവിലേക്ക് സാധനങ്ങൾ പോകുന്നതും പാളയത്തേക്ക് വരവ് കുറയാൻ കാരണമാണ്. കാരറ്റിന് ഏതാനും മാസം മുമ്പ് കിലോക്ക് 20 രൂപ വരെയായി വില കുറഞ്ഞിരുന്നു. കനത്ത വിലിയിടിവിനാൽ കർഷകർ കൃഷി നിർത്തിവച്ചതും കാരറ്റിന് പെെട്ടന്ന് 70 രൂപവരെ വില കൂടാൻ കാരണമായതായി കരുതുന്നു. ഉൗട്ടി മേഖലയിൽനിന്നാണ് പാളയത്തേക്ക് പുതിയ കാരറ്റ് എത്തുന്നത്. വിലയുയർന്നതോടെ മൊത്തവിപണിയിൽനിന്ന് ചരക്കെടുക്കുന്ന തെരുവ് കച്ചവടക്കാരും പച്ചക്കറി ഉപേക്ഷിച്ച് മറ്റ് ഇനങ്ങളിലേക്ക് മാറിയിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.