നന്മണ്ട: കാക്കൂരിൽ ഡെങ്കിപ്പനിമൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച രാത്രി നടുവല്ലൂരിലെ ഉണ്ണിമാധവൻ നായരുടെ മരണമാണ് ആരോഗ്യവകുപ്പിെൻറ കണക്കിൽ അവസാനത്തേത്. ഡെങ്കിയുടെ വ്യാപനം ജനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ, ആേറാളിപ്പൊയിൽ, പുന്നശ്ശേരി, നടുവല്ലൂർ പ്രദേശങ്ങളിലാണ് പനിബാധിതരിലേറെയും. പലരും ബന്ധുവീടുകളിൽ അഭയംപ്രാപിച്ചു. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ മാതൃവിദ്യാലയത്തിൽനിന്ന് 'താമസമാറ്റം' എന്നുകാണിച്ച് മാതാവിെൻറ നാട്ടിലെ സ്കൂളുകളിൽ താൽക്കാലിക പ്രേവശനം നേടുകയാണിപ്പോൾ. കാക്കൂർ പഞ്ചായത്തിലെ 20േലറെ പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളിൽ എത്ര പേരുണ്ടെന്ന് ആരോഗ്യവകുപ്പിന് ഒരു കണക്കുമില്ല. വാർഡുതല ശുചീകരണം നന്മണ്ട: കാക്കൂർ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും വാർഡുതല ശുചീകരണ പരിപാടി തുടങ്ങി. ഇതിെൻറ ഭാഗമായി ഗൃഹസന്ദർശനം, ബോധവത്കരണം എന്നിവയും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്കുമാർ, ആർ. രാജേഷ്, കെ.കെ. ഉസ്സയിൻ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി. ............... kp3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.