ഫറോക്ക്: നഗരസഭ കോട്ടപ്പാടം ഏഴാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വി.പി. സർഫീന ഇടതു സ്വതന്ത്ര സ്ഥാനാർഥി. ഏഴാം വാർഡ് അംഗം മൻസൂർ വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. വാളക്കട ബാലകൃഷ്ണൻ, കെ.ടി.എ. മജീദ്, എ . ബാലകൃഷ്ണൻ, കെ. വിശ്വനാഥൻ, കെ. സുൽഫീക്കർ , കെ.സുബ്രഹ്മണ്യൻ, സി. ഷിജു, ടി. മരക്കാർ, സ്ഥാനാർഥി വി.പി. സർഫീന എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: വി. ഹിഫ്സുറഹിമാൻ (ചെയർ. ) ടി. മരക്കാർ (കൺ.) എം. അബ്ദുലത്തീഫ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.