ഫുട്ബാൾ സെലക്ഷൻ കോഴിക്കോട്: വി.പി. സത്യൻ സോക്കർ സ്കൂളിൽ (കാലിക്കറ്റ് സെപ്റ്റ് െസൻറർ) ആൺകുട്ടികൾക്കായുള്ള ദീർഘകാല ഫുട്ബാൾ പരിശീലനത്തിെൻറ മുന്നോടിയായി നടക്കുന്ന സെലക്ഷൻ ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ നാലുവെര പി.ടി. ഉഷ റോഡിലുള്ള സെൻറ്ജോസഫ് ജൂനിയർ ഗ്രൗണ്ടിൽ (താജ് ഹോട്ടലിന് മുൻവശം) നടത്തും. 1.1.2002നും 30.12.2010നും ഇടയിൽ ജനിച്ചവർക്കാണ് സെലക്ഷൻ. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ജനനസർട്ടിഫിക്കറ്റിെൻറ കോപ്പിയും പാസ്പോർട്ട് സൈസ് ഫോേട്ടായും സ്പോർട്സ് കിറ്റും സഹിതം രക്ഷിതാക്കളോടൊപ്പം ഗ്രൗണ്ടിൽ രണ്ടു മണിക്കു മുമ്പായി എത്തണം. ഫോൺ: 9847168452, 9961135047. 'കർഷക സംരക്ഷണത്തിനായി ധവളപത്രം ഇറക്കണം' കോഴിക്കോട്: രാജ്യത്തെ കർഷകർ കാർഷികവിള തകർച്ചയും വിലത്തകർച്ചയുംമൂലം ആത്മഹത്യഭീഷണി നേരിടുന്ന സാഹചര്യത്തിൽ കർഷക സംരക്ഷണത്തിനായി ധവളപത്രം ഇറക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയൺമെൻറൽ പ്രൊട്ടക്ഷൻ ഫോറം ഒാഫ് ഇന്ത്യ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ചെമ്പനോടയിൽ ആത്മഹത്യചെയ്ത കർഷകെൻറ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: അഡ്വ. പി.വി. മോഹൻലാൽ (പ്രസി.), അഡ്വ. കെ.വി. മോഹനൻ, അഡ്വ. ശാന്തൻ വി. നായർ (വൈസ് പ്രസി.), അഡ്വ. ശ്രീകാന്ത് ഇടുക്കപ്പറക്കൽ (ജന. സെക്ര.), അഡ്വ. പി. ലൂക്ക ജോസഫ്, അഡ്വ. കെ.പി. പ്രിയങ്ക (ജോ. സെക്ര.), അഡ്വ. സി.കെ. ജോൺ (ട്രഷ). വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് അഡ്വ. പി.വി. മോഹൻലാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. ശ്രീകാന്ത് ഇടുക്കപ്പാറക്കൽ സ്വാഗതവും ജോ. സെക്രട്ടറി അഡ്വ. ലൂക്ക ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.