പന്തീരാങ്കാവിൽ അനധികൃത കൈയേറ്റങ്ങൾ​െക്കതിരെ നടപടി

പന്തീരാങ്കാവ്: റോഡ് കൈയേറി നിർമിച്ച അനധികൃത കച്ചവടങ്ങൾ ഗ്രാമപഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു. പന്തീരാങ്കാവ് ബൈപാസിനോട് ചേർന്ന് അനുമതിയില്ലാതെ കെട്ടിയുണ്ടാക്കിയ കച്ചവടസ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ശുചിത്വ ഹർത്താലി​െൻറ ഭാഗമായി നടന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിയുടെ നേതൃത്വത്തിൽ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. പത്തിലേറെ കടകളാണ് പൊളിച്ചുനീക്കിയത്. ഇവ പലതും ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന കടകളാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കടകൾ പ്രവർത്തിച്ചിരുന്നത്. പൊതു ഒാടകളോട് ചേർന്ന് നിർമിച്ച സ്വകാര്യ കെട്ടിടങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ 24 മണിക്കൂറിനകം നീക്കംചെയ്യാൻ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. ടാങ്കുകളിൽനിന്ന് മാലിന്യം ഒാടകൾ വഴി പുഴയിലേക്കും തോടുകളിലേക്കുമെത്തുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം പെരിെങ്കാല്ലൻതോടിൽ കക്കൂസ് മാലിന്യം തള്ളിയത് വിവാദമായിരുന്നു. പെരളിമല വിഷയത്തിൽ പരിഹാരം കാണും അത്തോളി: കൊടശ്ശേരി പെരളിമല വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ തീരുമാനമായി. പെരളിമല നിവാസികളുടെ ഭൂനികുതി സ്വീകരിക്കുക, മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അത്തോളി വില്ലേജ് ഒാഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി തഹസിൽദാർ എൻ. റംലയുടെ നേതൃത്വത്തിൽ സമരനേതാക്കളുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്. ജൂലൈ മൂന്നിന് സർവേ തുടങ്ങാനും മിച്ചഭൂമി കേസ് നിലവിലുള്ള കുടുംബത്തിൽനിന്നല്ലാതെ ഭൂമി വാങ്ങിയ ആളുകളുടെ രേഖകൾ പരിശോധിച്ച് നികുതി രണ്ടു ദിവസത്തിനകം സ്വീകരിക്കാനും സർേവ നടപടിക്കുശേഷം ശാശ്വത പരിഹാരം കാണാനും തീരുമാനമായി. ആധാരവും അടിയാധാരവും ഉണ്ടായിട്ടും 2013-14 മുതൽ ഇൗ പ്രദേശത്ത് താമസിക്കുന്ന 24 കുടുംബങ്ങളുടെ ഭൂനികുതി ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല. ഭൂനികുതി സ്വീകരിക്കാത്തതിനാൽ ഇൗ കുടുംബങ്ങൾ വർഷങ്ങളായി ഒാഫിസിൽ കയറിയിറങ്ങുകയാണ്. 2013-14 വരെ ഇവരുടെ പേരിലുള്ള ഭൂനികുതി അേത്താളി വില്ലേജ് ഒാഫിസിൽ സ്വീകരിച്ചിരുന്നു. 24 കുടുംബങ്ങളിൽ 13 കുടുംബങ്ങൾ പട്ടികജാതിക്കാരാണ്. ഇവരിൽ അഞ്ചു പേർക്ക് ഭൂമി സ്വന്തമാണെന്ന് ബോധ്യെപ്പട്ടതിനാൽ 2013ൽ ഇന്ദിര ആവാസ് യോജന പ്രകാരം പഞ്ചായത്ത് വീടിന് ഫണ്ട് അനുവദിച്ചിരുന്നു. ഇപ്പോൾ ആർക്കും സഹായം ലഭിക്കുന്നില്ല. ഫണ്ടൊന്നും ലഭ്യമല്ലാത്തതിനാൽ കുറച്ചു പേരുടെ ഭവനനിർമാണം പാതിവഴിയിലാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾവരെ ലഭിക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ട്. വീട് ഭാഗികമായി പുതുക്കിപ്പണിതവർക്ക് വൈദ്യുതി കണക്ഷൻപോലും മാറ്റിസ്ഥാപിക്കാനാവാത്ത അവസ്ഥയിലാണ്. വ്യാപാര സ്ഥാനപങ്ങളുടെ നിരക്കിലാണ് പലരും കറൻറ് ചാർജ് അടക്കുന്നത്. അത്തോളി വില്ലേജ് ഒാഫിസിൽ നടന്ന ചർച്ചയിൽ അത്തോളി എസ്.െഎ കെ. രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എ.എം. വേലായുധൻ, പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയ സെക്രട്ടറി ഷാജി, എം.കെ. രാജൻ, വി.പി. മോഹനൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.