ഭാ​ഷ സെ​മി​നാ​ർ പ​ര​മ്പ​ര

തേഞ്ഞിപ്പലം: സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വ്യത്യസ്ത ഭാഷ പഠനവകുപ്പുകളുടെ സഹവർത്തിത്വത്തിൽ ദേശീയ- അന്തർദേശീയ സഹകരണത്തോടെ കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിൽ സെമിനാർ പരമ്പര സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അറിയിച്ചു. സംസ്കൃത പഠനവകുപ്പിലെ ഗവേഷകർ സംഘടിപ്പിച്ച പ്രതിഭ സംഗമം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷാവിഭാഗങ്ങൾ തമ്മിലുള്ള ബഹുപഠനശാഖാ സമന്വയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുമന്നും ഡോ. കെ. മുഹമ്മദ് ബഷീർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.