കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കാവില്‍ പുരയിടം ജോയിയുടെ കുടുംബം ജില്ലകലക്ടറെ കണ്ടു. ഉച്ചക്ക് 12.30ഓടെ കലക്ടറുടെ ചേംബറിലാണ് ഭാര്യ മോളിയും മക്കളും കലക്ടറെ കണ്ടത്. ജോയിയുടെ പേരിലുള്ള വായ്പയുടെ വിശദാംശങ്ങളും ഇളയമകള്‍ അമലുവിെൻറ പഠനവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ജില്ലകലക്ടര്‍ യു.വി. ജോസിനെ അറിയിച്ചത്. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലകലക്ടര്‍ അറിയിച്ചു. മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാവാന്‍ രണ്ടുകൊല്ലം കഴിയുമെന്നതിനാൽ ജോലിയില്ലാതെ മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് മോളി പറഞ്ഞു. രണ്ടാമത്തെ മകള്‍ അമ്പിളി, മൂന്നാമത്തെ മകള്‍ അമലു, മരുമക്കളായ ജോജോ, ഷിനോയ് എന്നിവരും മോളിക്കൊപ്പമുണ്ടായിരുന്നു. അമലു ബംഗളൂരുവില്‍ എം.എസ്.ഡബ്ല്യു കോഴ്‌സിന് പ്രവേശനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.