തുരുത്തിയിലെ 12 കുടുംബങ്ങളാണ് മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്നത് വടകര: മണിയൂർ പാലയാട് തുരുത്തിനിവാസികളുടെ 'നൂൽ'പ്പാല യാത്ര തുടരുന്നു. ഇവിടെ, പെരുമഴയത്ത് കുട്ടികളും പ്രായം ചെന്നവരും അനുഭവിക്കുന്ന പ്രയാസത്തിന് ൈകയും കണക്കുമില്ല. ഇളകി വീഴാറായ മരപ്പാലത്തിലൂടെ ജീവൻ പണയംവെച്ച് യാത്രചെയ്യണം. പലപ്പോഴായി ഇവിടെ കുട്ടികളും മുതിർന്നവരും പുഴയിൽ വീണിട്ടുണ്ട്. തുരുത്തി നിവാസികൾക്ക് തങ്ങളുടെ ദുരിതത്തെക്കുറിച്ച് പറയുമ്പോൾ രോഷമടക്കാൻ കഴിയില്ല. ഓർമവെച്ച നാൾ മുതൽ മരപ്പാലത്തിലൂടെ മറുകരയെത്താൻ അനുഭവിച്ച പ്രയാസങ്ങളാണിവർക്ക് പറയാനുള്ളത്. കാലങ്ങളായി ഇവിടെ തോണിയില്ല. അറ്റകുറ്റപ്പണികൾ നടത്തിയാൽ രണ്ടുമാസം പാലത്തിന് കുഴപ്പമുണ്ടാവില്ല. പിന്നെ, പലകകൾ ഇളകി ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാവും. ബന്ധുക്കൾ പലരും വീട്ടിൽ വരാൻ മടിക്കുകയാണ്. ഇപ്പോൾ പ്രായം കൂടിയവരും രോഗികളും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏതാവശ്യത്തിനും പുറം ലോകത്തെ ആശ്രയിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിനായി എത്തുന്നവർ പല വാഗ്ദാനങ്ങളും നൽകും. പിന്നീട് ആരെയും കാണാറില്ല. ഒരു കുട്ടി സ്കൂളിൽ പോകണമെങ്കിൽ ഒപ്പം മുതിർന്നവരും പോകണമെന്നാണവസ്ഥ. കോൺക്രീറ്റ് പാലം തുരുത്തി നിവാസികളുടെ സ്വപ്നമായി തുടരുകയാണ്. താൽക്കാലിക സംവിധാനമൊരുക്കുന്നതിനുള്ള സഹായം ചെയ്യാനോ പഞ്ചായത്ത് അധികൃതർക്ക് കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. കേന്ദ്രഫണ്ട് ലഭിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യെ സമീപിച്ചെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. ............................. kz2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.