കോഴിക്കോട്: മഴക്കാല രോഗങ്ങൾക്കെതിരെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി ജില്ലയിലെ 227 വാർഡുകളിൽ ശുചീകരണ കാമ്പയിനും ഗൃഹസന്ദർശനവും നടത്തി. തദ്ദേശസ്വയംഭരണവകുപ്പും വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. 24,536 വീടുകളിലും 106 പൊതുസ്ഥലങ്ങളിലും 47 സർക്കാർ സ്ഥാപനങ്ങളിലും ഏഴ് സ്വകാര്യ ആശുപത്രികളിലും 18 മാർക്കറ്റുകളിലും 31 നിർമാണകേന്ദ്രങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ 20 വാസസ്ഥലങ്ങളിലും 14 പ്ലാേൻറഷനുകളിലും 53 സ്കൂളുകളിലും 41 സ്വകാര്യ സ്ഥാപനങ്ങളിലും ശുചീകരണം നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും യജ്ഞത്തിൽ പങ്കാളികളായി. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ ബുധനാഴ്ച ജില്ലയിൽ പനിബാധിച്ച് ചികിത്സ തേടിയത് 2859 പേരാണ്. ഇതിൽ ഡെങ്കിപ്പനി സംശയിക്കുന്ന 117 കേസുകളും മലേറിയ സംശയിക്കുന്ന രണ്ട് കേസുകളുമുണ്ട്. 324 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടിയെത്തി. മഞ്ഞപ്പിത്തം സംശയിക്കുന്ന രണ്ടുകേസുകളും എലിപ്പനി സംശയിക്കുന്ന ഒരു േകസും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.