മേപ്പയൂർ: സൗമ്യതയാർന്ന ഇടപെടൽകൊണ്ട് എല്ലാവരുടെയും ശങ്കരേട്ടനായി തീർന്ന കുഴിച്ചാലിൽ ശങ്കരന് കീഴ്പയ്യൂർ വിട നൽകി. കീഴ്പയ്യൂരിലെ ആദ്യ സാംസ്കാരിക കേന്ദ്രമായ രാധാകൃഷ്ണ വായനശാലയുടെ സ്ഥാപകാംഗവും പിന്നീട് സെക്രട്ടറിയുമായിരുന്നു. മികച്ച വോളിബാൾ താരവും നാടകപ്രവർത്തകനുമായിരുന്നു. പഴശ്ശിരാജ, മുങ്ങിക്കപ്പൽ എന്നീ നാടകങ്ങളിൽ മുഖ്യ കഥാപാത്രമായിരുന്നു. 15 വർഷക്കാലം കീഴ്പയ്യൂർ പോസ്റ്റ് ഒാഫിസിൽ ഇ.ഡി പോസ്റ്റ് മാസ്റ്ററായിരുന്നു. നാട്ടിൽനിന്ന് ശേഖരിക്കുന്ന പച്ചമരുന്നുകൾ ഉപയോഗിച്ച് മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ നാട്ടുചികിത്സയും നടത്തിയിരുന്നു. പി.എസ്.പി, എസ്.എസ്.പി, ജനത പാർട്ടി എന്നിവയുടെ സജീവപ്രവർത്തകനായിരുന്നു. ശങ്കരെൻറ നിര്യാണത്തിൽ ജനതാദൾ-യു മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പി. ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, പി.കെ. ശങ്കരൻ, കെ.എം. ബാലൻ എന്നിവർ സംസാരിച്ചു. .................... kp10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.