വടകര: ബി.ടെക് പ്രവേശനത്തിന് ഓപ്ഷൻ നൽകാൻ സഹായിക്കുന്ന എൻട്രൻസ് കമീഷണറുടെ നിയന്ത്രണത്തിലുള്ള `ഫെസിലിറ്റേഷൻ സെൻറർ' കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർഥികൾക്ക് മണിയൂർ കുറുന്തോടിയിലുള്ള കോളജിലെത്തി രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ സൗജന്യമായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ബി.ടെക് സംവരണ സീറ്റിന് അപേക്ഷ ക്ഷണിച്ചു വടകര: സഹകരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. സഹകരണ വകുപ്പിലും രജിസ്ട്രാർ ഓഫ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ മക്കൾക്ക് സംവരണം ചെയ്തിരിക്കുന്ന ബി.ടെക് ഒന്നാം വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0496 2536125, 2537225 . www.capekerala.org ,www.cev.ac.in .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.