വിദ്യാർഥികൾ ഇന്ന്​ ശുചീകരണത്തിനിറങ്ങും

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും പകുതിദിനം ശുചീകരണത്തിനായി നീക്കിവെക്കും. ഇതുസംബന്ധിച്ച് ജില്ല കലക്ടർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ജൂൺ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ പൊതുശുചീകരണത്തിനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇന്ന് ഉച്ചക്കു ശേഷമാണ് വിദ്യാലയങ്ങൾ ശുചീകരണത്തിനായി നീക്കിവെക്കുക. വിദ്യാലയ പരിസരമോ, പൊതുഇടങ്ങളോ ശുചീകരണത്തിനായി തെരഞ്ഞെടുക്കാം. സ്കൂളുകൾക്കും കോളജുകൾക്കും സഹായങ്ങൾ നൽകുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കൊളീജിയറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ എന്നിവർക്കും നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.