ചാലിയം: കൈത്തണ്ടയോട് കൂടിയ മനുഷ്യകരം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 3.45 ഓടെയാണ് ചാലിയം കൈതവളപ്പ് ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറായി കടൽതീരത്ത് തോളിൽ നിന്ന് വെട്ടിമാറ്റി ചെറുചങ്ങലകൊണ്ട് വരിഞ്ഞു കെട്ടിയ നിലയിൽ മനുഷ്യശരീരഭാഗം കണ്ടത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ പൊലീസ് സ്ഥലത്തെത്തി. അധികം പഴക്കം തോന്നാത്ത കൈ പുരുഷേൻറതോ സത്രീയുടേതോ എന്ന് വ്യക്തമല്ല. ഇത് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.