പനിബാധിതമേഖലകളിൽ സൗജന്യറേഷൻ അനുവദിക്കണം

കോഴിക്കോട് : ജില്ലയിൻ െഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നിവ ബാധിച്ച് മരണമടഞ്ഞ കുടുംബങ്ങൾക്കും ഭീതി മൂലം ദുരിതമനുഭവിച്ച് ആശുപത്രിയിൽ കഴിയുന്ന കുടുംബങ്ങൾക്കും സൗജന്യറേഷൻ അനുവദിക്കണമെന്ന് ജനതാദൾ യുനൈറ്റഡ് എലത്തൂർ മണ്ഡലം കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു. െഡങ്കിപ്പനി ബാധിച്ച് നിരവധി മരണം സംഭവിക്കുന്ന ഈ അവസരത്തിൽ വൈരം മറന്ന് കക്ഷിരാഷ്ട്രീയ ഭേദെമന്യേ ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും നേഴ്സുമാെരയും നിയമിക്കണമെന്നും വേണ്ടത്ര മരുന്ന് വിതരണം ചെയ്യണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ടി.എം. ശിവരാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി. അശോകൻ മാസ്റ്റർ, കെ കെ.വിശ്വംഭരൻ, പി.സുരേഷ്കുമാർ, ടി. വിശ്വനാഥൻ മാസ്റ്റർ, പി.പ്രദീപ്കുമാർ , ടി. കെ. കുഞ്ഞുട്ടി മാസ്റ്റർ, കെ.പി. കല്യാണി, അരിയിൽ സുരേഷ്, കെ.പി. മുഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.