കുറ്റിക്കാട്ടൂർ: അപകടത്തിൽപ്പെട്ട ബൈക്ക് 25 ദിവസമായി റോഡരികിൽ തന്നെ. കഴിഞ്ഞ ജൂൺ നാലിനായിരുന്നു അപകടം. ഇരുചക്ര വാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്ത കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ മുത്തുകൃഷ്ണനാണ് എതിരെ വന്ന ബൈക്കിെൻറ ഇടിയേറ്റ് തെറിച്ചുവീണ് വലതുകൈക്ക് സാരമായ പരിക്ക് പറ്റിയത്. അപകടം വരുത്തിയ ബൈക്ക് യാത്രികൻ വാഹനം റോഡിൽ ഉപേക്ഷിച്ചുകടന്നുകളയുകയായിരുന്നു. കെ.എൽ 11-യു 5255-ct 100 ബൈക്കാണ് റോഡരികിൽ കിടക്കുന്നത്. പരിക്ക് പറ്റിയ കൃഷ്ണൻ പിറ്റേ ദിവസം ട്രാഫിക് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചിട്ടില്ല. നടക്കാവുള്ള ഉടമക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് പരാതിക്കാരനെ പല തവണ മടക്കി അയച്ചതായും പറയുന്നു. കൈക്ക് പ്ലാസ്റ്ററിട്ട് കിടക്കുന്നതിനാൽ കുടുംബം പോറ്റുന്ന കൃഷ്ണൻ ജോലിക്ക് പോവാനാവാതെ പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.