ആയുർവേദ കേന്ദ്രത്തിലെ സിസേറിയൻ ശസ്​ത്രക്രിയ നീക്കം പിൻവലിക്കണം^​െഎ.എം.എ

ആയുർവേദ കേന്ദ്രത്തിലെ സിസേറിയൻ ശസ്ത്രക്രിയ നീക്കം പിൻവലിക്കണം-െഎ.എം.എ കോഴിക്കോട്: പൂജപ്പുര ആയുർവേദ കേന്ദ്രത്തിൽ സിസേറിയൻ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നീക്കം അപകടകരമാണെന്ന് െഎ.എം.എ കുറ്റപ്പെടുത്തി. സിസേറിയൻ ശസ്ത്രക്രിയ പലപ്പോഴും സാധാരണ പ്രസവത്തിന് യോജ്യമല്ലാത്തവർക്കാണ് ചെയ്യുന്നത്. സങ്കീർണമായ പ്രസവ കേസുകളിൽ വിവിധ സ്പെഷാലിറ്റി ഡോക്ടർമാരുടെ സംയോജിതമായ പ്രവർത്തനം ആവശ്യമുണ്ട്. ഹെൽത്ത് സർവിസ് ഡോക്ടർമാരെ നിർബന്ധമായി അവിടെ നിയമിച്ച് സിസേറിയൻ നടത്താനുള്ള തീരുമാനം അപകടകരവും പ്രതിഷേധാർഹവുമാണ്. ഇത്തരം സംവിധാനങ്ങൾക്കുള്ള പണം നിലവിൽ സർക്കാറാശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. അശാസ്ത്രീയമായ ചികിത്സ രോഗികളിൽ പരീക്ഷിക്കുന്നത് അപകടകരമാണ്. നീക്കം ഉപേക്ഷിക്കണമെന്നും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന നടപടികളെ ചെറുക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.