പകർച്ചവ്യാധി പ്രതിരോധത്തിന് പ്രസംഗമല്ല പ്രവൃത്തിയാണ് ആവശ്യം -കോടിയേരി കോഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിന് പ്രസംഗമല്ല പ്രവൃത്തിയാണ് എല്ലാവരിൽ നിന്നും ഉണ്ടാവേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗം കേട്ടാൽ കൊതുക് പോവില്ല എന്ന് എല്ലാവരും മനസ്സിലാക്കണം. അതിനാൽ, എല്ലാവും കർമനിരതരാകണം അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം മിനി ബൈ പാസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ സി.പി.എമ്മിെൻറ മുപ്പതിനായിരം ബ്രാഞ്ച് കമ്മിറ്റികളാണ് പങ്കാളികളാവുന്നത്. മാലിന്യം നീക്കുന്നതോടൊപ്പം മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യവും ഇല്ലാതാക്കിയാലേ പകർച്ചവ്യാധി തടയാനാവൂ. തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണം ജനപങ്കാളിത്തത്തോടെയാവണമെന്നും ശുചിത്വ കേരളം, മാലിന്യമുക്ത കേരളം എന്നത് മുദ്രാവാക്യം മാത്രമായിപ്പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷതവഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, ടി.വി. ലളിതപ്രഭ, മുൻ മേയർ എ.െക. പ്രേമജം, എം. മോഹനൻ, എം. ലക്ഷ്മണൻ, ടി.സി. ബിജുരാജ്, എം. സലീന തുടങ്ങിയവർ പെങ്കടുത്തു. പടം..........pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.