മെഡിക്കൽ എം.ബി.ബി.എസ്‌ ഫീസ് വർധന കടുത്ത അന്യായം -എസ്.എഫ്.ഐ

മെഡിക്കൽ എം.ബി.ബി.എസ്‌ ഫീസ് വർധന കടുത്ത അന്യായം -എസ്.എഫ്.ഐ തിരുവനന്തപുരം: മെഡിക്കൽ എം.ബി.ബി.എസ് പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് വർധനക്കുള്ള തീരുമാനം കടുത്ത അന്യായമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരായ വിദ്യാർഥികൾ പഠിച്ചിറങ്ങുമ്പോൾ ഫലത്തിൽ 27.5 ലക്ഷം രൂപ ഫീസിനത്തിൽ നൽകേണ്ടിവരുന്ന അത്യന്തം വിദ്യാർഥി വിരുദ്ധ അവസ്ഥയാണ് സംജാതമാകുന്നത്. 25,000 രൂപ നിരക്കിൽ സംവരണം ചെയ്യപ്പെട്ടിരുന്ന 449 സീറ്റുണ്ടായിരുന്ന മുൻ വർഷത്തെ കരാർ പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 20 ശതമാനം സീറ്റുകൾ മുൻ ഫീസ് നിരക്കിൽ സംരക്ഷിച്ചുകൊണ്ട് ഫീസ്‌ വർധന പിൻവലിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജയിക് സി.തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.