മൂന്നു ദിവസമായി ജില്ലയിൽ ശക്തമായ മഴ ഇതുവരെ പെയ്തത് 23 ശതമാനം മാത്രം; മൂന്നു ദിവസം കൂടി ശക്തമായ മഴ സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ ജനതയെ ആശങ്കയിലാക്കി പെയ്യാന്‍ ശങ്കിച്ചുനിന്ന മഴ ഒടുവില്‍ പെയ്തിറങ്ങി. ഞായറാഴ്ച മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. ഇടവേളകളുണ്ടെങ്കിലും മഴയുടെ ശക്തികൂടിയത് ജലസ്രോതസ്സുകൾ നിറയാൻ കാരണമായിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഇതിനകംതന്നെ മഴപെയ്ത് വെള്ളം കയറിയെങ്കിലും ജില്ലയില്‍ മഴക്കാലം തുടങ്ങിയിട്ടില്ലായിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്തെ രൂക്ഷമായ വരള്‍ച്ചയില്‍ ഒട്ടുമിക്ക ജലസ്രോതസ്സുകളും വറ്റി. പലയിടത്തും ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലായിരുന്നു. മറ്റു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുകയും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന വയനാട്ടില്‍ മഴ പെയ്യാതിരിക്കുകയും ചെയ്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. മഴ പെയ്യാത്തതിനെത്തുടര്‍ന്ന് ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കൃഷിക്കാർ. ചിലര്‍ മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ മോേട്ടാര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് കണ്ടം ചാലിച്ച് വിത്ത് വിതച്ചു. പക്ഷേ, മഴ പെയ്യാന്‍ വൈകിയതോടെ ഞാറുനടാന്‍ സാധിക്കാതെവന്നു. രണ്ടു ദിവസം മഴ ലഭിച്ചതോടെ വിത്ത് മുളപ്പിച്ചവര്‍ കണ്ടം ചാലിച്ച് എത്രയും പെെട്ടന്ന് ഞാറുനടാനുള്ള നീക്കത്തിലാണ്. ജൂണ്‍ ഒന്നു മുതല്‍ 21 വരെയുള്ള മൂന്നാഴ്ചകളിലായി യഥാര്‍ഥത്തില്‍ ലഭിക്കേണ്ട മഴയുടെ 39 ശതമാനം മാത്രമേ വയനാട്ടില്‍ ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 56 ശതമാനം മഴ കുറവായിരുന്നു. ഞായറാഴ്ച 10 മില്ലി മീറ്റര്‍, തിങ്കളാഴ്ച 19.2 മില്ലി മീറ്റർ, ചൊവ്വാഴ്ച 21.6 മില്ലി മീറ്റര്‍ വീതം മഴ ലഭിച്ചുവെന്ന് അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. മൂന്നു ദിവസം കൂടി ഇതേരീതിയില്‍ മഴ ലഭിച്ചേക്കും. ജനുവരി മുതല്‍ മേയ് വരെ 400.5 മില്ലി മീറ്റര്‍ ലഭിച്ചു. ഈ വര്‍ഷം ആകെ 451.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷത്തില്‍ ശരാശരി ജില്ലയില്‍ ലഭിക്കേണ്ടത് 1400 മില്ലി മീറ്റര്‍ മഴയാണ്. വേനല്‍ മഴയും കാലവര്‍ഷവും കൂടി 2000 മില്ലി മീറ്റര്‍ മഴയാണ് സാധാരണഗതിയില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം വേനല്‍മഴയും കാലവര്‍ഷവും കൂടി 1138 മില്ലി മീറ്ററാണ് ലഭിച്ചത്. മൂന്നു ദിവസമായി മഴ പെയ്യുന്നുണ്ടെങ്കിലും ഈ വര്‍ഷം ഇതുവരെ 23 ശതമാനം മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. TUEWDL14 ബാണാസുര സാഗര്‍ ഡാമില്‍ മഴ പെയ്തപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല ബിരുദഫലം: മാനന്തവാടി ഗവ. കോളജിനു മികച്ച വിജയം മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷയില്‍ മാനന്തവാടി ഗവ. കോളജിനു മികച്ച വിജയം. ബി.കോം, ബി.എ (ഡെവലപ്മെൻറ് ഇക്കണോമിക്‌സ്, ഇംഗ്ലീഷ്), ബി.എസ്സി (ഇലക്ട്രോണിക്‌സ്) തുടങ്ങി എല്ലാ കോഴ്‌സുകളിലും സര്‍വകാല ശരാശരിക്കും മുകളില്‍ വിജയം ലഭിച്ചു. കോമേഴ്‌സ് വിഭാഗം 85.11 ശതമാനം മാര്‍ക്കോടെ സര്‍വകലാശാലാതലത്തില്‍ ഒന്നാമതെത്തി. ബി.എ. ഡെവലപ്മെൻറ് ഇക്കണോമിക്‌സില്‍ സര്‍വകലാശാലാതലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളും മാനന്തവാടി ഗവ. കോളജിനു ലഭിച്ചു. വിദ്യാര്‍ഥികളായ അഖില ബാലഗോപാലൻ, എ.എന്‍. ജുനൈദ്, അഞ്ജന സുദര്‍ശനന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. TUEWDL18 അഖില ബാലഗോപാലൻ, എ.എൻ. ജുനൈദ്, അഞ്ജന സുദര്‍ശനന്‍ കുടുംബശ്രീ വായനദിനം എസ്.ആർ. ലാൽ ഉദ്ഘാടനം ചെയ്യും കൽപറ്റ: കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ സി.ഡി.എസ് ചെയർപേഴ്സൻമാർക്കായി പുസ്തക ചർച്ച സംഘടിപ്പിക്കും. ജൂലൈ ആറിന് രണ്ടു മണിക്ക് കൽപറ്റ സർവിസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി കഥാകൃത്തും കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ് ജേതാവുമായ എസ്.ആർ. ലാൽ ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് നോവലിസ്റ്റും കവിയുമായ ഫ്രാങ്ക് പാവ്ലോവ് രചിച്ച തവിട്ടുനിറമുള്ള പ്രഭാതം എന്ന പുസ്തകം ജില്ലയിലെ 26 സി.ഡി.എസ് എക്സിക്യൂട്ടിവ് യോഗങ്ങളിലും ചർച്ചചെയ്ത് തയാറാക്കിയ ആസ്വാദന കുറിപ്പ് സി.ഡി.എസ് ചെയർപേഴ്സൻമാർ അവതരിപ്പിക്കും. ഏറ്റവും മികച്ച ആസ്വാദനക്കുറിപ്പുകൾക്ക്് ലൈബ്രറി കൗൺസിൽ സമ്മാനം നൽകും. പ്രതിരോധ മരുന്ന് വിതരണം ഇന്ന് ചെന്നലോട്: തരിയോട് പഞ്ചായത്ത് എൻ.ആർ.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഒരു മണി വരെ ചെന്നലോട് സെൻറ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അല്‍ഫോന്‍സ ജോയ് അറിയിച്ചു. മൂപ്പൈനാട് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയരാഘവന്‍ ബൈജു, പടിഞ്ഞാറത്തറ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ലത അടക്കമുള്ള വിദഗ്ധ സംഘം സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.