കോഴിക്കോട്: മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. ചില്ലപൊട്ടിയും കടപുഴകിയും മരങ്ങള്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിനൊപ്പം വെള്ളക്കെട്ടുകൂടി ആയതോടെ കാൽനടക്കാരും ബുദ്ധിമുട്ടിലായി. മാവൂര്‍ റോഡ്, പാവമണി റോഡ്, പാളയം, നടക്കാവ്, പുതിയറ തുടങ്ങിയ പ്രധാനറോഡുകളിലെല്ലാം വെള്ളം കയറി. ഇൗ സ്ഥലങ്ങളിലെല്ലാം മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കനുഭവപ്പെട്ടത്. റോഡിെൻറ ഭാഗങ്ങളില്‍ വെള്ളം കെട്ടിനിൽക്കുന്നതാണ് കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കിയത്. പാളയം, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡുകളിലും ചളിവെള്ളം നിറഞ്ഞതോടെ വിവിധ ബസുകളില്‍ കയറാനെത്തിയവരും ദുരിതത്തിലായി. ശ്രീകണ്ഠേശ്വര ക്ഷേത്രപരിസരം വെള്ളത്തിലായത് ക്ഷേത്രത്തിലെത്തുന്നവരെയും ബുദ്ധിമുട്ടിലാക്കി. നഗരത്തിലെ ഓവുചാലുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് വെള്ളം റോഡുകളിലേക്ക് ഒഴുകിയെത്തിയത്. അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട മാലിന്യക്കൂമ്പാരങ്ങൾ വാഹനങ്ങളുടെ ഓളങ്ങൾക്കനുസരിച്ച് പരന്നൊഴുകുകയായിരുന്നു. മാസങ്ങളായി ഓടയിൽ കിടന്ന മാലിന്യമാണ് കുഴമ്പുരൂപത്തിൽ റോഡിൽ നിറഞ്ഞത്. ഇത് രൂക്ഷദുർഗന്ധവും ചൊറിച്ചിലുമുണ്ടാക്കുന്നതായി വ്യാപാരികളും യാത്രക്കാരും പറഞ്ഞു. നഗരത്തിലെ ഓടകളില്‍ മഴയ്ക്ക് മുമ്പുള്ള ശുചീകരണം ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ പല ഓടകളും അടഞ്ഞുകിടക്കുന്നതും നഗരത്തില്‍ വെള്ളം കെട്ടിനില്‍ക്കാനിടയാക്കി. വെള്ളം കനോലി കനാലിലേക്കും കടലിലേക്കും ഒഴുക്കിവിടുന്നതിന് സംവിധാനമില്ലാത്തതാണ് ചെറിയമഴയില്‍ പോലും നഗരത്തെ കടലാക്കുന്നത്. കോഴിക്കോടിെൻറ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.