ഉടമസ്​ഥാവകാശം സംബന്ധിച്ച തർക്കം; വാടകക്കാരെ ആക്രമിച്ച് ക്വാർട്ടേഴ്സ്​ തകർത്തു

must....... ആറംഗ സംഘം കസ്റ്റഡിയിൽ മീനങ്ങാടി: ക്വാർട്ടേഴ്സി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തെത്തുടർന്ന് വാടകക്കാരെ ആക്രമിച്ച് ക്വാർട്ടേഴ്സ് തകർത്തു. മീനങ്ങാടി വട്ടത്തുവയലിലെ പാടി ക്വാർട്ടേഴ്സി​െൻറ മുൻഭാഗമാണ് ചൊവ്വാഴ്ച ഉച്ചക്ക് മലപ്പുറത്തുനിന്ന് എത്തിയ സംഘം തകർത്തത്. സംഭവത്തിൽ ഏതാനും പേരെ മീനങ്ങാടി പൊലീസ് പിടികൂടി. വട്ടത്തുവയലിലെ ക്വാർട്ടേഴ്സി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് 30 വർഷത്തിലേറെയായി തർക്കം നിലനിൽക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായ യുവാവ് ത​െൻറ പിതാവ് കോടതിവിധിയിലൂടെ ക്വാർട്ടേഴ്സി​െൻറ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നു പറഞ്ഞാണ് വാടകക്കാരെ ഒഴിപ്പിക്കാനെത്തിയത്. ക്വാർട്ടേഴ്സി​െൻറ മുൻഭാഗം ആക്രമിസംഘം തകർത്തു. വാടകക്കാരുടെ പരാതിയിലാണ് മീനങ്ങാടി പൊലീസ് ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആക്രമിസംഘം വാടകക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ശേഷമാണ് ക്വാർട്ടേഴ്സി​െൻറ മുൻഭാഗം തകർത്തത്. TUEWDL32 മീനങ്ങാടി വട്ടത്തുവയലിലെ ക്വാർട്ടേഴ്സി​െൻറ മുൻഭാഗം തകർത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.