ചിൽഡ്രൻസ്​ സ്​പോർട്സ്​ പാർക്ക് നിർമാണം ഉടൻ

കോഴിക്കോട് : ഈസ്റ്റ് നടക്കാവിൽ ചിൽഡ്രൻസ് സ്പോർട്സ് പാർക്കി​െൻറ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ അഡ്മിനിസ്േട്രറ്റീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം. എ. പ്രദീപ്കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ജില്ല സ്പോർട്സ് കൗൺസിൽ തനതു ഫണ്ടിൽനിന്ന് 17.5 ലക്ഷവും ഉൾപ്പെടെ 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അടിസ്ഥാന കായിക പരിശീലനം നേടുന്നതിനായി പാർക്ക് നിർമിക്കുന്നത്. കൊയിലാണ്ടിയിലെ ജില്ല സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ആധുനികവത്കരിക്കുന്നതിനുള്ള വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ ആർക്കിടെക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭ്യമായാൽ ഉടൻ സംസ്ഥാന സർക്കാറിന് സമർപ്പിച്ച് പദ്ധതി ത്വരിതഗതിയിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കും. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, സെക്രട്ടറി േപ്രമൻ തറവട്ടത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.