ബോംബേറ്​ അന്വേഷിക്കണം- ^യു.ഡി.എഫ്‌

ബോംബേറ് അന്വേഷിക്കണം- -യു.ഡി.എഫ്‌ നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ കൊയാലിലെ മുസ്ലിം ലീഗ്‌ ഓഫിസിലേക്ക് ഉൾപ്പെടെയുണ്ടായ ബോംബേറുകൾ സംബന്ധിച്ച് പൊലീസ്‌ സമഗ്രാന്വേഷണം നടത്തണമെന്ന് നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ്‌ കൺെവൻഷൻ ആവശ്യപ്പെട്ടു. കൺെവൻഷൻ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഹ്മദ്‌ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി. ജെയിംസ്‌, പി.എം. നാണു, എൻ.കെ. മൂസ, ആവോലം രാധാകൃഷ്ണൻ, വയലോളി അബ്ദുല്ല, ബംഗ്ലത്ത്‌ മുഹമ്മദ്‌, മണ്ടോടി ബഷീർ, കെ. സമീർ, സി.കെ. നാസർ, തൊടുവയിൽ മഹ്മൂദ്‌, എം.കെ. സഫീറ, കെ.കെ. സുരേഷ്കുമാർ, പ്രജീഷ്‌ വളയം, സി.വി. കുഞ്ഞികൃഷ്ണൻ, ടി.എം.വി. ഹമീദ്‌, കെ.പി. അമ്മദ്‌, എം.പി. സൂപ്പി എന്നിവർ സംസാരിച്ചു. അഡ്വ. എ. സജീവൻ സ്വാഗതവും കോരങ്ങോട്ട്‌ മൊയ്തു നന്ദിയും പറഞ്ഞു. പ്ലസ് വൺ പ്രവേശനം നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി േക്വാട്ട ഇൻറർവ്യൂ ബുധനാഴ്ച രാവിലെ 10-ന് നടക്കും. -നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ മുസ്ലിം കമ്യൂണിറ്റി േക്വാട്ട ഇൻറർവ്യൂ വ്യാഴാഴ്ച രാവിലെ 10-ന് നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. - ........................... kz9
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.